ഉറക്കത്തിനിടെ അറിയാതെ അടുത്ത കിടന്നിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു. 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്റ്റീഫന്‍ ലീ ഡേവിസ് (43) എന്നായാളെയാണ് കോടതി വെറുതെ വിട്ടത്.
ഉറക്കത്തില്‍ നടക്കുന്ന രോഗമായ സ്വപ്‌നാടനം പോലെ സെക്‌സോമ്‌നിയ എന്ന ലൈംഗിക രോഗത്തിനടിമയാണ് പ്രതിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഉറക്കത്തില്‍ ഒരു വ്യക്തി അറിയാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും എന്നാല്‍ ഉണര്‍ന്നശേഷം അത്തരമൊരു കാര്യം ഓര്‍മ്മയില്‍ പോലുമില്ലാതെ മറന്നു പോകുകയും ചെയ്യുന്ന രോഗമാണ് സെക്‌സോമ്‌നിയ.
പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും മുറിയില്‍ വച്ച് സംസാരിക്കുകയും മദ്യപിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു ഡേവിസിന്റെ മൊഴി.
വെയില്‍സിലെ പെംബ്രോക്ക് ഡോക്കിലെ ഡേവിസിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. രാത്രി കടുത്ത ചൂടിനെ തുടര്‍ന്നായിരുന്നു എയര്‍ കൂളറുള്ള ഡേവിസിന്റെ മുറിയിലേക്ക് ഉറങ്ങാന്‍ പോയത്. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ഡേവിസ് തൊട്ടടുത്ത് കിടക്കുന്നതായും ലൈംഗിക ബന്ധം നടത്തിയെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.
എന്നാല്‍ താന്‍ അന്ന് അഗാധമായ ഉറക്കത്തിലായിരുന്നുവെന്നും പെണ്‍കുട്ടി മുറിയില്‍ വന്നതുപോലും അറിഞ്ഞില്ലെന്നുമായിരുന്നു ഡേവിസ് പറഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലിലും ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് ഡേവിസിനെ ഉറക്കവിദഗ്ദ്ധനും എഡിന്‍ബര്‍ഗ് സ്ലീപ്പ് സെന്റര്‍ ഡയറക്ടറുമായ ക്രിസ് ഇഡ്‌സിക്കോവ്‌സക് പരിശോധിച്ചപ്പോഴാണ് സെക്‌സോമ്‌നിയ എന്ന രോഗമുള്ള കാര്യം വ്യക്തമായത്.
ഇത്തരം അനുഭവം മുമ്പുണ്ടായിട്ടുണ്ടെന്ന് ഭാര്യയും മുന്‍കാമുകിയും പറഞ്ഞതോടെ രോഗമുള്ള കാര്യം കോടതിയ്ക്ക് ബോധ്യപ്പെടുകയും പ്രതിയെ വെറുതെ വിടുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല