മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് ജോസഫ് ആര്‍.സി ചര്‍ച്ചില്‍ വെച്ച് ഭാരത അപ്പോസ്തലനും മാര്‍തോമാ കത്തോലിക്കരുടെ പുണ്യപിതാവുമായ മാര്‍ തോമാശ്ലീഹയുടെ തിരിരൂപം താമരശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയൂസ് ആശീര്‍വദിച്ചു.
യു.കെ സെന്റ്‌തോമസ് കാത്തലിക് ഫോറം, മാര്‍തോമാ കത്തോലിക്കരുടെ ആധ്യാത്മികവും സാസ്‌കാരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടുതല്‍ വര്‍ധിതമായ ശക്തിയോടെ ഇറങ്ങിപ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് മാര്‍തോമാ പിതാവിന്റെ തിരുരൂപം ആശീര്‍വദിക്കപ്പെട്ടത്.
ആശീര്‍വാദകര്‍മ്മത്തിനു ശേഷം മാര്‍ തോമാശ്ലീഹായുടെ മധ്യസ്ഥതയില്‍ മാര്‍തോമാ കത്തോലിക്കരുടെ വിശ്വാസ പൈതൃക-പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധരായിരിക്കുന്ന സെന്റ്‌തോമസ് കാത്തലിക് ഫോറം ഭാരവാഹികള്‍ക്ക് അഭിവന്ദ്യ പിതാവ് അപ്പോസ്തലിക ആശിര്‍വാദം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല