സാബു ചുണ്ടക്കാട്ടില്‍: സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പിറവി തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 മുതല്‍; കരോള്‍ 15ാംതീയതി മുതല്‍..
സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പിറവി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ 24ന് വൈകുന്നേരം 6.30 ന് ആരംഭിക്കും. ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വഴിയുള്ള ക്രിസ്തുമസ് കരോള്‍ 24ന് തുടക്കമാകും.
റഷോം, ലോങ്ങ്‌സൈറ്റ്, ലെവന്‍ഷ്യൂം, ഫാളോഫീല്‍ഡ്, ആര്‍ട്‌വിക്, വിതിംഗ്ട്ടണ്‍, ബര്‍ണേജ് ഏരിയായിലൂടെയാണ് ക്രിസ്തുമസ് കരോള്‍ നടക്കുക. ഇക്കുറി ക്രിസ്തുമസ് കരോളിലൂടെ കിട്ടുന്ന തുക കാന്‍സര്‍ രോഗബാധിതരെ സഹായിക്കുവാന്‍ ഉപയോഗിക്കുമെന്ന് ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു. 23ന് വൈകുന്നേരവും 24 നും കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
24ന് വൈകുന്നേരം 6.30ന് പിറവി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. 25ന് രാവിലെയും കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. 27 ഞായറാഴ്ച റഷോമിലെ സെന്റ് എഡ്വേര്‍ഡ് ദേവാലയത്തില്‍ മലയാളം കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. 31 വ്യാഴാഴ്ച രാത്രി 8.30ന് ന്യൂ ഇയര്‍ കുര്‍ബ്ബാനക്ക് തുടക്കമാകും. ഇതേ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും. സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍ണോള്‍ഡ് മുഖ്യാതിഥിയായി പരിപാടികളില്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകും. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. തിരുക്കര്‍മ്മങ്ങളിലും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷപരിപാടികളിലും പങ്കെടുക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല