അലക്‌സ് വര്‍ഗീസ് (ലോങ്ങ്‌സൈറ്റ്): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 25 ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. റവ.ഫാ. പ്രതീഷ് പുളിയ്ക്കല്‍ സി.എം.ഐ ആണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികനാകുന്നത്. ഓശാനത്തിരുനാള്‍ മാര്‍ച്ചുമാസം (25 /03 /18) ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 30 ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കും. കാല്കഴുക്കല്‍ പെസഹാ വ്യാഴം തിരുകര്‍മ്മങ്ങള്‍ 29 /03 /18 , (വ്യാഴാഴ്ച ) രാവിലെ 10 മണിക്കായിരിക്കും. ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും ശേഷം പെസഹാ അപ്പം ആശീര്‍വദിക്കുന്നതും, വിതരണം ചെയ്യുന്നതുമാണ്. കര്‍ത്താവിന്റെ കാല്‍വ്വരികുന്നിലേക്കുള്ള പീഡാനുഭവ ചരിത്രവായന കുരിശുമുത്തല്‍ തിരുകര്‍മ്മങ്ങള്‍ ദുഃഖ വെള്ളിയാഴ്ച 30 /03 /18 രാവിലെ 9 30 ന് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കും. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞിവിതരണത്തോടു കൂടി ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ സമാപിക്കും. ഈശോയുടെ തിരുവുത്ഥാന ശുശ്രൂഷകള്‍ ശനിയാഴ്ച (31 /03 /18) രാത്രി 11 മണിക്ക് ആരംഭിക്കും. ഉയിര്‍പ്പ് തിരുനാളോട് കൂടി ഈ വര്‍ഷത്തെ വലിയ നോമ്പാചരണത്തിന് പരിസമാപ്തിയാകും. ലോങ്‌സൈറ്റിലെ സെന്റ്.ജോസഫ് ദേവാലയത്തിലായിരിക്കും ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുള്ള എല്ലാ ശുശ്രൂഷകളും നടത്തപ്പെടുന്നത്. വിശുദ്ധവാരതിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും വളരെ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി പാരീഷ് കമ്മിറ്റിക്ക് വേണ്ടി ട്രസ്റ്റിമാര്‍ അറിയിക്കുന്നു.
ദേവാലയത്തിന്റെ വിലാസം:
St .Joseph Church, Portland crescent , Longsight , M13 0BU.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന പറയുന്നവരുമായി ബന്ധപ്പെടുക:
ഹാന്‍സ് ജോസഫ് O7951222 331
വര്‍ഗീസ് കോട്ടയ്ക്കല്‍ O7812365564
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല