അലക്‌സ് വര്‍ഗീസ്: വി.തോമാശ്ലീഹായുടേയും വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഈ വര്‍ഷവും അത്യധികം ഭക്തിയോടെ ആഘോഷിക്കുന്നു. ജൂലൈ 3 തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇടവക വികാരി റവ.ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 4 മുതല്‍ 6 വരെ വൈകിട്ട് 6.30 ന് വി.കുര്‍ബാനയും നെവേനയും നടത്തപ്പെടുന്നതാണ്. ജൂലൈ 7 ന് വൈകിട്ട് 7.30 നും ജൂലൈ 8 ന് രാവിലെ 10 മണിക്കും വി.കുര്‍ബാനയും നെവേനയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 9ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല മുഖ്യ കാര്‍മ്മികനാകും. ദിവ്യബലിക്കും മറ്റ് തിരുക്കര്‍മങ്ങള്‍ക്കും ശേഷം കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ആറ് മണിയോട് കൂടി കലപരിപാടികള്‍ ആരംഭിക്കും. ഇടവക കുടുംബ യൂണിറ്റുകളുടേയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ തിരുനാളിന് സമാപനം കുറിക്കും.
തിരുനാളിനാള്‍ ദിവസങ്ങളില്‍ നടക്കുന്ന ആഘോഷകരമായ വി.കുര്‍ബാനയിലും മറ്റ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും വിശ്വാസ പൈതൃകത്തോടെ പങ്കെടുത്ത് ദൈവാനുഗ്രഹം കൊണ്ട് നിറയുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഹാന്‍സ് ജോസഫ് (ട്രസ്റ്റി) O7951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍(ട്രസ്റ്റി)
O7812365564
അനില്‍ അധികാരം (കണ്‍വീനര്‍)
07912411072
ദേവാലയത്തിന്റെ വിലാസം:
ST. JOSEPH R C CHURCH,
PORTLAND CRESCENT,
MANCHESTER,
M13 OBU.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല