1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011

ലണ്ടന്‍: സെന്‍ട്രികയുടെ 2ബില്ല്യണ്‍ പൗണ്ടിന്റെ ഗ്യാസ് ഡീല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞദിവസമാണ് സെന്‍ട്രിക ഗള്‍ഫ് രാജ്യങ്ങളിലെ വിതരണക്കാരുമായി 2ബില്ല്യണ്‍ പൗണ്ടിന്റെ ഗ്യാസ് കരാര്‍ ഒപ്പുവച്ചത്. പാചകവാതക വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ നീക്കം വന്‍ പ്രതീക്ഷയാണു നല്‍കുന്നത്.

ഡേവിഡ് കാമറൂണിന്റെ മിഡില്‍ഈസ്റ്റിലേക്കുള്ള വാണിജ്യ ദൗത്യത്തിനിടയിലാണ് ബ്രിട്ടിഷ് ഗ്യാസിന്റെ പേരന്റ് കമ്പനി ഈ പ്രഖ്യാപനം നടത്തിയത്. അടുത്തമൂന്ന് വര്‍ഷം ഖത്തര്‍ ഗ്യാസില്‍ നിന്നും ഗ്യാസ് വാങ്ങാമെന്ന് സെന്‍ട്രിക സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ 10% ഇതില്‍ നിന്നും ലഭിക്കും.

ഈ കരാര്‍ ബ്രിട്ടന് ഒരുപാട് ഗുണം ചെയ്യുമെന്ന് ഖത്തറില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചക്കും ഇത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.