മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 108.69 പോയന്റ് നഷ്ടത്തോടെ 16730.94 പോയന്റിലും നിഫ്റ്റി 37.15 പോയന്റ് താഴ്ന്ന് 5035.80 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.
തുടക്കത്തില്‍ 187 പോയന്റ് ഉയര്‍ന്ന 17,035.49 പോയന്റില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് സെന്‍സക്‌സസ് നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതും പണപെരുപ്പ് നിരക്ക് ഒന്‍പത് പോയന്റില്‍ തന്നെ തുടരുന്നതുമാണ് സെന്‍സെക്‌സിലെ തിരിച്ചടിക്ക് കാരണം.
തുടക്കത്തില്‍ 5,132.20 പോയന്‍രിലേക്കുയര്‍ന്നതിന് ശേഷമാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 37.15 പയന്റ് നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലേക്ക് വഴുതിയതാണ് ഇന്ത്യന്‍ സൂചികകളെയും നഷ്ടത്തിലേക്ക് നയിച്ചത്.
ഐ.ടി, എഫ്.എം.സി.ജി ഓഹകരികല്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ റിയാലിറ്റി, മെറ്റല്‍, ബാങ്കിംഗ് ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. മെറ്റല്‍ ഓഹരികള്‍ക്ക് 1.96 പോയന്റ് നഷ്ടം നേരിട്ടപ്പോള്‍ ബാങ്കിംഗ് സൂചികകള്‍ 1.20 പോയന്റ് കുറഞ്ഞു.
ഇന്ത്യന്‍ സൂചികകളില്‍ മുന്‍നിര ഓഹരികളിലൊന്നായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് .24 ശതമാനം ഇടിഞ്ഞു. റിലയന്‍സ് ക്യാപിറ്റല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് പവര്‍ എന്നിവ 46 ശതമാനം നഷ്ടം രേഖപ്പെടുത്തി. ജയപ്രകാശ് അസോസിയേറ്റ്‌സ് ഓഹരികള്‍ 8 ശതമാനവും സെയില്‍ ഓഹരികള്‍ 5 ശതമാനത്തിലധികവും ഇടിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല