1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2017

ബെന്നി അഗസ്റ്റിന്‍: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആഘോഷിക്കുവാന്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ തയ്യാറെടുക്കുന്നു. ഓണം എന്ന് കേള്‍ക്കുംമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന എന്തോ ഒരു മാസ്മരികശക്തി അതില്‍ ഒളിഞ്ഞുകിടക്കുന്നു. ആ അനുഭൂതിയില്‍ പുളകം കൊള്ളുവാന്‍ ഓരോ മലയാളിയോടപ്പം കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ അംഗങ്ങളും കൊതിക്കുന്നു.ഭൂമിദേവിയുട കരസ്പര്‍ശത്താല്‍ ഉളവായ സൂശനിലയില്‍, സത്യത്തിന്റെയും സസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടുക്കളയില്‍ പാകംചെയ്ത ഒരായിരം ഓണാശംസകള്‍ പരസ്പരം നേരുവാന്‍ അംഗങ്ങള്‍ കൊതിക്കുന്നു.

വളരെ വിപുലമായ രീതിയില്‍ ഓണം ആഘോഷിക്കാന്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴച്ചയിലെ ഓണാഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി എണ്‍പതുകളുടെ തുടക്കത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ സിനിമ നടന്‍ ശ്രീ ശങ്കര്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ അംഗങ്ങളോടുത്തു ഓണം ഉണ്ണുന്നതും അംഗങ്ങളോടുത്തു സൗഹൃദം പങ്കിടുന്നതുമായിരിക്കും. . കാര്‍ഡിഫിലെ ഹീത്ത് സോഷ്യല്‍ ക്ലബ്ബില്‍ വച്ചു ആരാവിലെ 11 മണി മുതലാണ് ഘോഷങ്ങള്‍ നടക്കുക. ഓണസദ്യ, മാവേലിവരവേല്‍പ്, ഉത്ഘാടനച്ചടങ്ങു, ജിസിഎസ്‌സി എ ലെവല്‍ പരീക്ഷകളില്‍ വിജയിച്ചവരേ അഭിനന്ദിക്കല്‍, വിപുലമായ കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.ആ ആഘോഷത്തിന്റെ വര്‍ണ്ണ പ്രഭയില്‍ ആശംസനിറഞ്ഞമനസ്സോടെ എല്ലാവരുംഒന്നിച്ച് സന്തോഷത്തിന്റെ ഉ?ഞ്ഞാലാടാന്‍ ഏറെ ആവേശതോടെ പ്രസിഡന്റ് ശ്രീ. സുജിത് തോമസും സെക്രട്ടറി ശ്രീ സോബന്‍ ജോര്‍ജും എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ വരട്ടെ എന്ന് ആശംസിക്കുന്നതായി സി എം എ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഹീത്ത് സോഷ്യല്‍ ക്ലബ്ബിന്റെ വിലാസം,

Heath Social Club, Universtiy Hospital of Wales, Heath Park Way, Cardiff CF14 4XW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.