പെട്രോള്‍/ഡീസല്‍ വിലകളില്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ വര്‍ധന സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ കുറച്ചൊന്നുമല്ല തകിടം മറിച്ചിരിക്കുന്നത്.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഏതാണ്ട് അന്‍പതു ശതമാനത്തിനടുത്ത് വര്‍ധനയാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തിയത്.എന്നാല്‍ കഴിഞ്ഞയാഴ്ച അന്താരാഷ്‌ട്ര വിലയില്‍ ഉണ്ടായ ഇടിവു മൂലം ബ്രിട്ടനിലെ പമ്പുകളിലും ഇന്ധന വിലകളില്‍ മൂന്നു പെന്‍സോളം കുറവുണ്ടായിരുന്നു.
എന്തായാലും വില വര്‍ധന മൂലം മൊത്തത്തില്‍ ദുരിതത്തിലായിരിക്കുന്ന ബ്രിട്ടിഷുകാര്‍ക്ക് ആശ്വാസമായി സൂപ്പര്‍ മാര്‍ക്കറ്റ് ഭീമനായ
സെയിന്‍സ്‌ബറി രംഗത്ത്.സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 60 പൌണ്ടോ അതില്‍ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് സെയിന്‍സ്‌ബറി പമ്പില്‍ നിന്നും ലിറ്ററിന് 10 പെന്‍സ് ഇളവില്‍ പെട്രോള്‍ അടിക്കാനുള്ള വൗച്ചര്‍ ലഭിക്കും.
ഈ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് സെയിന്‍സ്‌ബറിയില്‍ നിന്നും ഷോപ്പിംഗ് നടത്തേണ്ടത്.ഷോപ്പിംഗ് നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്കാണ് പത്തു പെന്‍സ് ഇളവു ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല