സിന്‍സിനാനിറ്റി: പരിക്കിനെതുടര്‍ന്നുള്ള ഒരൂവര്‍ഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ അമേരിക്കയുടെ സെറീന വില്യംസ് വിജയകുതിപ്പ് തൂടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ വിജയത്തോടെ സെറീന സിന്‍സിനാനിറ്റി ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്രാഡെക്കെയെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-6(7/5) രണ്ടാം റൗണ്ടില്‍ ആസ്‌ട്രേലിയയുടെ സാമന്ത സ്‌ട്രോസറാണ് സെറീനയുടെ എതിരാളി. പത്തൊ സീഡായെ സ്‌ട്രോസറെ ടൊറോന്റോയില്‍ ഞായറാഴ്ച നടന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സെറീന തോല്‍്പ്പിച്ചിരുന്നു.
ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാം കിരീടത്തിലേക്കാണ് സെറീന കുതിക്കുന്നത്. നേരത്തെ സ്റ്റാന്‍ഫോര്‍ഡിലും, ടൊറോന്റോയിലും സെറീന കിരീടം നേടിയിരുന്നു. ഈ വിജയങ്ങള്‍ റാങ്കിംങ്ങ് 175തില്‍ നിന്ന 31ലോക്കുയര്‍ത്താനും സെറീനയെ സഹായിച്ചു.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാംപ്യനായ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു. 6-3, 7-5ന്അര്‍ജന്റീനയുടെ ഡെല്‍പെട്രോയെ തകര്‍ത്താണ് ഫെഡറര്‍ മൂന്നാം റൗണ്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല