1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

തോമസ് കെ. ആന്റണി: വേനല്‍ക്കാല അവധി സമയം ദൈവവചന ശുശ്രൂഷയില്‍ പങ്കെടുത്ത് സ്വയം ആത്മ പരിശോധന നടത്തുവാനും ദൈവഹിതമനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും സെഹിയോന്‍ ടീം നയിക്കുന്ന ധ്യാന ശുശ്രൂഷയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കേംബ്രിഡ്ജ് ഷെയറിലുള്ള സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ മുതിര്‍ന്നവര്‍ക്കായി ആത്മീയ വളര്‍ച്ചാ ധ്യാനം ആന്തരീക സൗഖ്യ ശുശ്രൂഷയോടെ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 15ന് 10 മുതല്‍ 17് നാലുവരെയുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. നവ സുവിശേഷവത്കരണം ലക്ഷ്യമാക്കിയുള്ള ഈ വളര്‍ച്ചാ ധ്യാനം ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക: www.sehionuk.org/register

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് 07958146803
തോമസ് 07903867625

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.