1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ ഡിസംബര്‍ മാസത്തില്‍ വീണ്ടും ചുരുങ്ങിയതായി വിദഗ്ദര്‍.ബ്രിട്ടന്റെ വളര്‍ച്ചയുടെ മുക്കാല്‍ ശതമാനവും സംഭാവന ചെയ്യുന്ന സേവന മേഖലയില്‍ ഉണ്ടായ ഇടിവാണ് ഈ തിരിച്ചടിക്ക് കാരണം.കഴിഞ്ഞ മാസം ഈ മേഖലയില്‍ നിന്നുള്ള  വരുമാനത്തില്‍ കുറവ് ഉണ്ടായതിനോടൊപ്പം വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു. ഇതോടൊപ്പം നിര്‍മാണ മേഖലയില്‍ ഡിസംബറില്‍ ഉണ്ടായ മുരടിപ്പും തകര്‍ച്ചയുടെ ആക്കം കൂട്ടി.

കഴിഞ്ഞ മാസം ഉണ്ടായ രൂക്ഷമായ മഞ്ഞു വീഴ്ചയാണ് സേവന മേഖലയിലെ മാന്ദ്യത്തിനു കാരണമായി കണക്കാകുന്നത്.അതേ സമയം ഉത്പാദന മേഖലയില്‍ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ഏറ്റവും  ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത് ബ്രിട്ടന്‍ വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതകള്‍ ലഖൂകരിക്കുന്നുണ്ട്.ബെനെഫിറ്റുകള്‍ കുറച്ചതും പൊതുമേഖല സേവനങ്ങളില്‍ കുറവ് വന്നതുമാണ്  വളര്‍ച്ചയിലെ മുരടിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.