ലണ്ടന്‍: ലോകബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിന്റെ ക്വര്‍ട്ടറില്‍ പരാജയപ്പെടുന്ന പതിവ് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആവര്‍ത്തിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന തോറ്റു.
ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ചൈനയുടെ സിന്‍ വാംഗ് ആണ് ടൂര്‍ണമെന്റില്‍ ആറാം സീഡായ സൈനയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: സ്‌കോര്‍: 21-15, 21-10.
പരിക്കുമൂലം ഒരു മാസത്തിലേറെ നീണ്ടുനിന്ന ഇടവേളക്കൊടുവിലാണ് സൈനയിവിടെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ലോകത്തെ ടോപ്‌സീഡ് താരമായെത്തി ക്വാര്‍ട്ടര്‍ഫൈനലില്‍ കീഴടങ്ങി മടങ്ങിയ സൈനക്ക് ഇത്തണവും ക്വാര്‍ട്ടറിനപ്പുറം പോകാന്‍ കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല