ക്ഷാമ ബാധിത പ്രദേശമെന്ന് യു.എന്‍ പ്രഖ്യപനത്തിനു തൊട്ടു പിറകെ സൊമാലിക്ക് കടുത്ത ആഘാതം. വിദേശ ഏജന്‍സികള്‍ പട്ടിണിബാധിത പ്രദേശത്ത് ഭക്ഷണസാമഗ്രികള്‍ എത്തിക്കുന്നതിന് തീവ്രവാദ സംഘടനയായ അല്‍ ഷബാബ പിന്‍വലിച്ച വിലക്ക് വീണ്ടും പ്രാബല്യത്തിലാക്കി. ഇസ്‌ലാമിസ്റ്റ് അല്‍ ഫര്‍ഖാന്‍ റെഡിയോയിലൂടെ അല്‍ ഷബാബ വക്താവ് ശൈഖ് അലി മുഹമ്മദ് റഗെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് സൊമാലിയയിലെ ചില പ്രദേശങ്ങളെ ക്ഷാമബാധിതമെന്ന് യു.എന്‍ പ്രഖ്യാപിച്ചത്. ഇത് അസംബന്ധമാണെന്നും എല്ലാം യു.എന്നിന്റെ പ്രചാരണം മാത്രമാണ്. ഇവിടെ മഴ ഇല്ലാത്തതുമൂലമുളള വരള്‍ച്ചയാണെന്നും ക്ഷാമം ഉണ്ടെന്നത് രാഷ്ട്രീയ കളിയാണെന്നും ശൈഖ് അലി കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കയില്‍ കൊടുപട്ടിണിയുളളത് സൊമാലിയയിലാണെന്നും ഇവിടെ 3.7 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യു.എന്‍ പറഞ്ഞിരുന്നു.
കെനിയയിലെ ദദാബ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പ്രതിദിനം ശരാശരി 1500 പേരെത്തുന്നതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല