1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2011

ബ്രസീലിയന്‍ ഫുട്ബോള്‍ താരം സോക്രട്ടീസിന് കരള്‍രോഗം. രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോക്രട്ടീസിന് അമിത മദ്യപാനംമൂലം കരള്‍രോഗം ബാധിച്ചതായി കണ്ടെത്തി. ഏറെക്കാലം ബ്രസീലിയന്‍ ടീമിന്റെ അമരക്കാരന്‍ ആയിരുന്നു സോക്രട്ടീസ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 1986ലെ ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന്റെ നായകനായിരുന്ന സോക്രട്ടീസിനെ 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരത്തില്‍ രക്തസ്രാവമായിരുന്നു കാരണം.

ആശുപത്രിയില്‍ എത്തിയ ഉടന്‍തന്നെ വിദഗ്ദ ചികിത്സ നല്‍കിയതിനാല്‍ അപകടനില പെട്ടെന്ന് തരണംചെയ്തിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ കരള്‍രോഗം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍നിന്ന് ആദ്യം വന്ന സോക്രട്ടീസിന്റെ പ്രതികരണങ്ങളില്‍ ഇതു രണ്ടാം ജന്മമാണെന്നും ഇനി മദ്യം തൊടില്ലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നുമാസം മുമ്പാണ് രക്തസ്രാവം ഉണ്ടായത്. അതിനുശേഷം മദ്യം തൊട്ടിട്ടില്ല. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ലോകത്തിലെ മികച്ച മധ്യനിരക്കാരിലൊരാളായ സോക്രട്ടീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.