ന്യൂദല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ജന്മനാടായ ഇറ്റലിയില്‍.
അസുഖ ബാധിതയായിക്കിടക്കുന്ന അമ്മയെ കാണാനാണ് സോണിയ ഇറ്റലിയിലെത്തിയത്. ഇറ്റലിയിലെ ടുറിനടുത്ത് ഒര്‍ബസാനോയിലാണ് സോണിയ ഇപ്പോഴുള്ളതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി യൂറോപ്പ് സന്ദര്‍ശനത്തിലാണ്. അതേസമയം പ്രിയങ്കാഗാന്ധി ദല്‍ഹിയില്‍ തന്നെ കഴിയുന്നു.
യോഗാ ഗുരു രാംദേവിനെതിരെയുള്ള പോലീസ് നടപടിക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ജൂണ്‍ അഞ്ചിന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് സോണിയ ഇറ്റലിയിലേക്ക് തിരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല