ചെന്നൈ: ബോളിവുഡിലെ സൂപ്പര്‍താരം അനില്‍കപൂറിന്റെ മകള്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. ഇളയദളപതി വിജയിന്റെ നായികയായാണ് സോനത്തിന്റെ കോളിവുഡ് പ്രവേശം
തമിഴിലും ഹിന്ദിയിലുമായി റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ്-സോനം ജോഡി ഒരുമിക്കുന്നത്.
ആസ്‌കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന നൂറുകോടിയോളം മുതല്‍മുടക്കുള്ള ഈ ചിത്രത്തില്‍ വിജയിന്റെ പിതാവ് എസ് എ ചന്ദ്രശേഖറും പങ്കാളിയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ചിചത്രം വിതരണത്തിനെത്തിക്കും.
ഗജിനി എന്ന ചിത്രമാണ് മുരുഗദോസിനെ സിനിമാലോകത്ത് പ്രശസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത ഹിന്ദിച്ചിത്രത്തില്‍ നായകനാകാന്‍ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും മത്സരമാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല