കല്ലും മണ്ണും തിന്നുന്നവരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ സോപ്പ് തിന്നുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാലിതാ അമേരിക്കയില്‍ നിന്നും ഒരു സോപ്പുതീനി പെണ്‍കുട്ടി. പത്തൊന്‍പതുവയസ്സുള്ള ടെമ്പസ്റ്റ് ഹെണ്ടേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് സോപ്പു തിന്നുവിശപ്പുമാറ്റുന്നത്. സോപ്പുമാത്രമല്ല അലക്കുപൊടിയും ടെമ്പസ്റ്റിന് പ്രിയപ്പെട്ടതുതന്നെ.
പൈക്കെയ് എന്ന അപൂര്‍വ്വ രോഗമാണ് പെണ്‍കുട്ടിയ്‌ക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ പെണ്‍കുട്ടി ഈ രോഗത്തിനുള്ള ചികിത്സയിലാണ്. അമേരിക്കയിലെ ഫ്‌ളോറിഡക്കാരിയാണ് ടെമ്പസ്റ്റ്. ബാറ്ററി, ലോഹം, ചോക്ക് തുടങ്ങി ദഹിക്കാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളോട് ആര്‍ത്തി കാണിക്കുന്നതാണ് പൈക്കെയ് എന്ന രോഗത്തിന്റെ ലക്ഷണം.
എന്നാല്‍ ടെമ്പസ്റ്റ് പറയുന്നത് മറിച്ചാണ് സോപ്പ് കഴിയ്ക്കുമ്പോള്‍ താനാകെ വൃത്തിയാകുന്നുവെന്ന(ക്ലീനിങ് എഫക്ട്) തോന്നലാണ് തനിക്കുണ്ടാകുന്നതെന്നാണ് ടെമ്പസ്റ്റ് പറയുന്നത്. സോപ്പുപയോഗിച്ച് അലക്കുന്നതിനേക്കാള്‍ സംതൃപ്തിയാണത്രേ സോപ്പ് കഴിയ്ക്കുമ്പോള്‍ ടെമ്പസ്റ്റിന് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല