ലണ്ടന്‍: ലോകം 2000ല്‍ അവസാനിക്കും 2010ല്‍ അവസാനിക്കും എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അടുത്തിടെ മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ അന്നും പതിവുപോലെ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. ഇപ്പോഴിതാ ലോകാവസാനത്തിന് മറ്റൊരു നാള്‍ കുറച്ചുകൊണ്ട് കാലിഫോര്‍ണിയയിലെ മതപണ്ഡിതന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
എണ്‍പത്തിയൊന്‍പതുകാരനായ ഹരോള്‍ഡ് കാമ്പിംങ്ങാണ് 2011 ഒക്ടോബര്‍ 21ന് ലോകം അവസാനിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. മെയ് 21ന് ലോകാവസാനമെന്ന് ഹരോള്‍ഡ് നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ തന്റെ കണക്കുകൂട്ടലില്‍ ആറ് മാസത്തിന്റെ പിഴവ് സംഭിവച്ചതാണെന്നും ശരിക്കുള്ള ലോകാവസാനം ഒക്ടോബര്‍ 21നാണെന്നും പറഞ്ഞാണ് ഇയാള്‍ ഇപ്പോള്‍ രംഗത്തത്തിയിരിക്കുന്നത്.
ഹരോള്‍ഡിന്റെ ആദ്യ പ്രവചനം തെറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വന്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ഇത് കാരണം ഇദ്ദേഹവും ഭാര്യയും വീട് വിട്ട് ഒരു മോര്‍ട്ടലില്‍ അഭയം തേടിയിരുന്നു. തന്റെ ആദ്യ പ്രപചനത്തില്‍ പിഴവുണ്ടായിരുന്നെന്നും മെയ് 21ലോകത്തെ മുഴുവന്‍ വിലയിരുത്തുന്ന ദിവസമാണെന്നും കഴിഞ്ഞാഴ്ച തന്റെ കൂട്ടുകാരനുമായി സംസാരിച്ചപ്പോഴാണ് ഇത് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
ഹെയ്തിയിലും ജപ്പാനുലുമൊക്കെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ലോകാവസാനത്തിന് ദൈവം നല്‍കുന്ന സൂചനകളാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. 70 വര്‍ഷമായി ബൈബിള്‍ പഠിച്ചുവരികയാണെന്നും അതിലൊളിഞ്ഞിരിക്കുന്ന പ്രവചനങ്ങള്‍ കണ്ടെത്തിയതായുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല