പണത്തിനു പിന്നാലെ ഒരു പടക്കുതിരയെപ്പോലെ പായുമ്പോള്‍ മനസാക്ഷി എന്ന വലിയ സത്യം മറക്കുന്ന നമ്മുടെ ജീവിതങ്ങളികേക് എത്തി നോക്കുന്ന സോളമന്‍ തിരിച്ചുവരുമോ എന്ന ഏകാങ്ക നാടകം യുകെയിലെ ജനങ്ങളുടെ വിലയിരുത്തലിനായി താഴ്മയായി നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. ജീവിതം ഒന്നേയുള്ളു അത് നന്നായി ജീവിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന സോളമന്റെ ജീവിതം നിങ്ങളുടെ മനസ്സുകളില്‍ നന്മയുടെ ഒരു ചെറുവെളിച്ചം ചൊരിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ഥരായി.
നനീറ്റണ്‍ കലാ തിയേറ്റേഴ്‌സിന്റെ രണ്ടാമതു നാടകമായി സോളമന്‍ തിരിച്ചുവരുമോ എന്ന നാടകം കവന്‍ട്രി ആന്‍ വാര്‍വിക് ഷെയര്‍ യൂണിറ്റിന് വേണ്ടിയാണ് അവതരിപ്പിച്ചത്. ഒറ്റ സ്റ്റേജോടെ ചര്‍ച്ചാ വിഷയമായ ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോബി ഐത്തിലാണ്. ജോബി ഐത്തനിലൊപ്പം സിജോയി മാമ്പള്ളില്‍, സിനു ചെട്ടിയാത്ത്, ലിജേഷ് എറികാട്ട്, ലിജോ കൊണ്ടാടം പടവില്‍, ബിനോയ് കല്ലിടാന്തിയില്‍, ഡെയ്‌സി ബിജു കല്ലടയില്‍ എന്നിവരും വേഷമിടുന്നു.
വിഡിയോ റെക്കോഡിങ് നിര്‍വഹിച്ചിരിക്കുന്നത് ഹരീഷും ഹണി സാജുവും ആണ്, ഡെയ്‌സി ബിജു, മാര്‍ക്ക് പൗവര്‍, ലിറ്റ്‌സി ജോബി, സ്റ്റീഫന്‍ മോനിപ്പള്ളി എന്നിവര്‍ നാടകത്തിന്റെ ശബ്ദ രേഖ നിര്‍വഹിച്ചിരിക്കുന്നു. നാടകം നിങ്ങളിലേക്കെത്തിക്കുവാന്‍ വേണ്ടി വിഡിയോ റെക്കോഡിങ്, എഡിറ്റിങ്, നിര്‍മ്മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന വിഡിയോ ഗ്രാഫറായ തോമസുകുട്ടി ആണ്.
നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ വിലയിരുത്തലുകള്‍ ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിയാകും.
അഭിപ്രായങ്ങള്‍ jobyiyrine@gmail.com എന്ന ഇമെയിലില്‍ അറിയിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല