1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2016

അനീഷ് ജോണ്‍: തുറമുഖ പട്ടണമായ സൌത്തംപ്ട്ടന്നില്‍ ആവേശ തിരയിളക്കി കൊണ്ട് യുക്മ ഫെസ്റ്റ് 2016 വന്‍ വിജയമായി രാവിലെ തന്നെ യുക്മ ഫെസ്റ്റ് വേദിയായ രിജന്റ്‌റ് കോളേജ് അങ്ങണ ത്തിലേക് വിവിധ അംഗ അസ്സോസ്സിയേഷന്‍ പ്രതിനിധികള്‍ യുക്മ സ്‌നേഹികള്‍ എത്തി തുടങ്ങിയപ്പോള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ മാസ് സൌതംപ്ട്ടാന്‍ ഭാരവാഹികള്‍ക്ക് നന്നേ പാട് പെടേണ്ടി വന്നു യുക്മയുടെ 2016 ഫെസ്റ്റ് മാസ്സ് സൌതംപ്ടാന്‍ അസ്സോസ്സിയേഷന്റെയുംസൌത്ത് ഈസ്റ്റ് റിജിയന്റെയും ആഭിമുഖ്യത്തില്‍ ആണ് നടത്തപ്പെട്ടത് ആയിരങ്ങള്‍ തടിച്ചു കുടിയ പരിപാടി സ്ഥലത്ത് ചെണ്ട ശിങ്കാരി താള മേള ങ്ങളുടെ അകമ്പടിയോടെ താലപ്പൊലി എന്തിയ മലയാളി പെണ്‍കൊടികളുടെ സ്വാഗതം വ്യത്യസ്ത കാഴ്ച ആയി പോലെ & ബോര്ന്‍ മോത് ശിങ്കാരി മേള സംഘത്തിന്റെ മേള അകമ്പടികളോടെ വിശിഷ്ട അതിഥികളെ നിറഞ്ഞ കൈയടികളോടെ ആണ് ജനങ്ങള്‍ വേദി യിലേക് ആനയിച്ചത്.പിന്നിട് നടന്ന ശിങ്കാരി മേളം കേരളത്തിന്റെ തനതു വാദ്യമായ ചെണ്ടയില്‍ നാദ വിസ്മയം തീര്‍ക്കുക ആയിരുന്നു പൂള്‍ ആന്‍ഡ് ബോറന്‍ മോത് ടീം .
പിന്നിട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുക്മ സ്‌നേഹികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് യുക്മ പ്രസിഡണ്ട് ഫ്രാന്‍സീസ് മാത്യു നിലവിളക്കിന് തിരികൊളുത്തി യുക്മ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ജനറല്‍സെക്രട്ടറി സജിഷ് ടോം,ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറുമായ ഷാജി തോമസ്,വൈസ് പ്രസിഡണ്ടുമാരായ മാമ്മന്‍ ഫിലിപ്പ്,ബീന സെന്‍സ് ,ജോയിന്റ് സെക്രട്ടറിമാരായ ആന്‍സി ജോയി,ബിജു തോമസ് പന്നിവേലില്‍ ,സൌത്ത് ഈസ്റ്റ് റിജിയന്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ,മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടന്‍ പ്രസിഡണ്ട് റോബിന്‍ അബ്രഹാം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.സമ്മേളനത്തിന് യുക്മ ജനറല്‍ സെക്രടറി സജിഷ് ടോം സ്വാഗതവും മനോജ് കുമാറ പിള്ള നന്ദി യും പറഞ്ഞു
യു കെയിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനം ആയ യുക്മ കേരളത്തില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെടുത്തുന്ന തിന്റെ ഭാഗം ആയി യു കെ പ്രവാസികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു സമ്മേളനം നടത്തുക എന്ന ആശയം യുക്മ പ്രസിഡന്റ് ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പി ചപ്പോള്‍ നിറഞ്ഞ കൈയടികളോടെ ആണ് യുക്മ സ്‌നേഹികള്‍ ആശയത്തിന് അംഗീകാരം നല്കിയത് . പിന്നിട് നടന്ന കണ്ണഞ്ചി പ്പിക്കുന്ന കലാ പരിപാടികള്‍ കണ്ണിനും കാതിനും പുതിയ ഉണര്‍വായി മാറി. ഡി കെ സിയുടെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തം ഏവരുടെയും പ്രോത്സാഹനം ഏറ്റു വാങ്ങി മാസ് സൌതംപ്ട്ടാന്‍ എസ് എം എ സലിസ്ബരി ,എല്മ ഈസ്റ്റ് ലണ്ടന്‍ നോര്വിച്ച് മലയാളി അസ്സോസ്സിയേഷന്‍ , മാപ് പോര്‍ത്സ്‌മോത്,സി എം എ കേയിമ്ബ്രിട്ജു ,ബസിംഗ് സ്‌റോക്ക് മലയാളി കല്‍ ചരല്‍ അസ്സോസ്സിയേഷന്‍ സി എം എ കാര്ടിഫ്ഫ്, ഡി എം എ ഡോര്‌സെറ്റ് ഫരെഹം അസോസിയേഷന്‍ , എസ എം എ സ്‌റൊകെ ഓണ്‍ ട്രെന്ദ് , മൈക വാല്‍സല്‍ , ഡി കെ സി എല്‍ കെ സി ലെസ്റ്റെര്‍ , എന്നി അസോസിയേഷനുകളെ പ്രതിനിധീകരിച്ചു കൊണ്ട് നിരവധി കലാകാരന്മാര് അണി നിരന്ന കലാ പ്രകടനം വേദിയെ പ്രകമ്പനം കൊള്ളിച്ചു സൌതംപ്ട്ടന്നില്‍ നിന്നുള്ള ജെമ്‌സി ജോസ് , സലിസ്‌ബെരിയില്‍ നിന്നുള്ള സില്‍വി ജോസ് എര്ടിങ്ങ്ടന്നില്‍ നിന്നുള്ള മോനി ഷിജോ , ഷാജി ചിറമേല്‍ , ശോഭന്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തിയപ്പോള്‍ നിലക്കാത്ത കയ്യടികളോടെ ആണ് യുക്മ അംഗംങ്ങള്‍ കലാകാരന്മാര്‍ക്ക് ആത്മവിശ്വാസവും ആവേശവും പകര്ന്നു കൊടുത്തത് മികച്ച നിലവാരം പുലര്‍ത്തിയ സംഘ നൃത്തങ്ങള്‍ കോമടി സ്‌കിറ്റുകള്‍ പ്രണയ ഗാനങ്ങള്‍ , തുടങ്ങി ഒട്ടനവധി പരിപാടികള്‍ വേദിക്ക് അമൃതായി മാറി

ഏറ്റവും മികച്ച റീജിയന് വേണ്ടിയുള്ള യുക്മ ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിട്‌ലാണ്ട്‌സ് റിജിയന്‍ വേണ്ടി അഡ്വ ഫ്രാന്‍സിസ് മാത്യുവില്‍ നിന്നും റിജിയണല്‍ പ്രസിഡന്റ് ജയകുമാര് നായര്ഏറ്റു വാങ്ങി .സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് ഈസ്റ്റ് അന്‍ഗ്ലിയയ്ക്ക് വേണ്ടി സെക്രടറി ഓസ്ടിന്‍ അഗസ്റ്റിന് സജിഷ് ടോം കൈ മാറി കൂടാതെ യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ സൗത്ത് വെസ്റ്റിനും സൗത്ത് ഈസ്റ്റ് റീജിയനും യഥാ ക്രമം ബീന സെന്‌സും മാമ്മന്‍ ഫിലിപ്പും നല്കുകയുണ്ടായി . മികച്ച അസ്സോസിയേഷനുകള്‍ക്കുള്ള ഗോള്‍ഡന്‍ അവാര്‍ഡ് ജി എം എ യ്ക്ക് വേണ്ടി ബിജു പെരിങ്ങത്തറയും സില്‍വര്‍ അവാര്‍ഡുകള്‍ പോര്‍ട്‌സ് മൗത്തിനും, DMA യ്ക്കും വേണ്ടി ലാലിച്ചന്‍ ജോര്ജും കുടാതെ സോമര്‍സെറ്റിനും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡു സമ്മാനിച്ച് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിക്ക് വേണ്ടി അനീഷ് ജോണും ബാസില്‍ഡണ്‍ മലയാളി അസോസിയേഷനു വേണ്ടി ജിജോ ജോസെഫും , സജിലാല്‍ വാസുവും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡു ഏറ്റു വാങ്ങി .
വ്യക്തിഗത മികവുകളെ അടിസ്ഥാനപ്പെടുത്തി മികച്ച പ്രതിഭകള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ അവാര്‍ഡായ യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ഇത്തവണത്തെ യുക്മ ദേശീയ യുക്മ കലാമേളയിലെ കലാതിലകമായ സ്‌നേഹസജിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ റെക്കഗ്‌നീഷന്‍ അവാര്‍ഡ് കനേഷ്യസ് അത്തിപ്പൊഴിയിലിന് ലഭിച്ചപ്പോള്‍ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ് ആഷ മാത്യു , റോജി ചെറിയാന്‍ , ജെഫ്ഫിന്‍ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ക്കും ലഭിച്ചു.
യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍, യുക്മ ഗോള്‍ഡന്‍ ഏയ്ഞ്ചല്‍ അവാര്‍ഡുകള്‍ ആണ് പിന്നിട് പ്രഖ്യാപിച്ചത്. യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് മെയില്‍ നേഴ്‌സ് നേടിയെടുത്തത് ഷിബു ചാക്കോ ആണ്. യുക്മ ഗോള്‍ഡന്‍ ഏയ്ഞ്ചല്‍ അവാര്‍ഡു നേടിയത് മിനിജ ജോസഫ് ആണ്, ഏറ്റവും നല്ല ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റിനുള്ള അവാര്‍ഡു നേടിയത് ബിജുമോന്‍ ജോസഫ് ആണ് സ്വന്തം ആക്കിയത് യുക്മയുടെ സന്തത സാഹചരികളും എന്നാല്‍ ഔദ്യോഗികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യക്തിക്കുള്ള പ്രത്യേക അവാര്‍ഡു നേടിയത് ഡോക്ടര്‍ ബിജു പെരിങ്ങത്തറ ആണ്.
യുക്മ റയിസിംഗ് സ്റ്റാര്‍ അവാര്‍ഡുകള്‍ യുക്മയിലും പുറത്തും വ്യക്തിഗതമായി കല കായിക സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കായുള്ള അവാര്‍ഡുകള്‍ ആണ്.
പഠന മികവിനുള്ള പുരസ്‌ക്കാരം ജെം പിപ്പ്‌സിനു ലഭിച്ചു. കായിക വിഭാഗത്തില്‍ ഗ്ലെന്‍സ് ജോഷിയും അന്ന മരിയ ബിജുവും , കല വിഭാഗത്തില്‍ ജോര്‍ജു തങ്കച്ചനും ഗോള്‍ഡണ്‍ അവാര്‍ഡ് നേടിയെടുത്തു. വ്യക്തിഗത മികവു അടിസ്ഥാനപ്പെടുത്തി അന്ന റിച്ച ബിജുവും സെലിന്‍ റോയിയും യുക്മ റയിസിംഗ് സ്റ്റാര്‍ ഗോള്‍ഡന്‍ അവാര്‍ഡുകള്‍ നേടിയെടുത്തു.
മികച്ച മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് യുക്മ ഏര്‍പ്പെടുത്തിയ യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് യുക്മ പ്രസിഡന്റ് കൂടിയായ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനും യുക്മ സ്ഥാപക ട്രഷറര്‍ സിബി തോമസിനുമാണ്. യുക്മയുടെ ഔദ്യോഗിക ഭാരവാഹിത്വങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ സംഘടനയ്ക്ക് മികച്ച രീതിയില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള ഔട്ട് സ്ടണ്ടിംഗ് പെര്‍ഫോമന്‍സ് ഗോള്‍ഡണ്‍ സ്റ്റാര്‍ അവാര്‍ഡ് ഇത്തവണ ലഭിച്ചിരിക്കുന്നത് യുക്മ ന്യൂസ് എഡിറ്റര്‍ ബൈജു തോമസിനു ലഭിച്ചു എങ്കിലും ഫെസ്റ്റില്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന ബൈജു തോമസ് അത് നിരസിക്കുകയും തനിക്കു ലഭിച്ച അവാര്‍ഡു യുക്മ ന്യുസ് ടീമിന് നല്കണം എന്നറി യിക്കുകയും ടീമിന് വേണ്ടി വേണ്ടി സുജു് ജോസഫ് ഏറ്റു വാങ്ങുകയും ചെയ്തു . യുക്മ യുകെയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയ ബിജു മൂന്നാനപ്പള്ളിക്ക് സ്‌പെഷില്‍ രെകഗിനിഷന്‍ അവാര്‍ഡും ലഭിച്ചു .
യുക്മസ്‌പെഷില്‍ താങ്ക്യു അവാര്ട് അലയിട് സെര്വിസിനു വേണ്ടി തോമസിനും കുടുംബത്തിനും യുക്മ നാഷണല്‍ ട്രെഷരാര്‍ ഷാജി തോമസ് നല്കി പരിപാടിയില്‍ ദേശിയ കമ്മറ്റി അംഗങ്ങള്‍ ആയ ടിറ്റോ തോമസ് , വറുഗീസ് ജോണ്‍ , തോമസ് മാറാട്ട് കുളം എക്‌സ് ഓഫിഷിയോ അംഗങ്ങള്‍ ആയ വിജീ കെ പി, ബിന്‍സു ജോണ്‍ വെയില്‌സ് പ്രസിഡന്റ് ജോജി തോമസ് റിജ്യനല്‍ സെക്രടറി മാരായ ഓസ്റ്റിന്‍ അഗസ്റ്റിന്‍ ദിക്‌സ് ജോര്ജു , ജോമോന്‍ കുന്നേല്‍ കെ എസ് ജോണ് സന്‍ , മാസ് കമ്മറ്റി അംഗങ്ങള്‍ വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു .

കുടുതല്‍ വിശദമായ വാര്‍ത്തകള്‍ പിന്നിട് പ്രസിദ്ധീകരിക്കും നന്ദി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.