ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി മോനിപ്പള്ളി പ്രവാസികള്‍ നോട്ടിംഗ്‌ഹാമില്‍ ഒത്തു ചേര്‍ന്നു.പരസ്പര സൌഹൃദത്തിന്‍റെയും ഒത്തൊരുമയുടെയും ഓര്‍മ പുതുക്കി മോനിപ്പള്ളിയില്‍ നിന്നും യു കേയിലേക്ക് കുടിയേറിയവര്‍ ഒത്തു ചേര്‍ന്നത് പുതു തലമുറയ്ക്ക് ആവേശം പകര്‍ന്ന നവ്യാനുഭവമായി.
രാവിലെ 11 മണിയോടെ പ്രസിഡന്‍റ് ജോസഫ് ഇലവുങ്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു.ക്രിസ്റ്റി അരഞ്ഞാണി,ജിജി വരിക്കാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് മാതാപിതാക്കളെ ആദരിക്കല്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയം വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.ബെസ്റ്റ് കപ്പിള്‍ ആയി ജോഷി/ ദീപ്തി ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു.ഇവര്‍ക്ക് SBT മോനിപ്പള്ളി സമ്മാനിച്ച ട്രോഫി ലഭിച്ചു.ലാന്‍ഡ്.ജെയ്മോന്‍,സന്തോഷ്,സിജു എന്നിവര്‍ അവതരിപ്പിച്ച ചെണ്ടമേളം മുഖ്യ ആകര്‍ഷണമായിരുന്നു.
ഇത്തവണത്തെ സംഘാടകനായിരുന്ന സിജൂ കുറുപ്പുത്തറയുടെ പ്രവര്‍ത്തന ശൈലി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
അടുത്ത വര്‍ഷത്തെ സംഗമം കെന്റില്‍ വച്ച് നടത്താന്‍ ജോണി ഇലവുകുഴുപ്പിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.
ബിജു ചക്കാലക്കല്‍,സ്ട്രാഡിന്‍ കുന്നക്കാട്ട്,ജിന്‍സ് തോട്ടപ്ലാക്കില്‍,റെജി ശൌര്യമാക്കില്‍,ബെന്നി കൊള്ളിയില്‍,ബിനു ഇരുപ്പുംകാട്ടില്‍ എന്നിവരുടെ നേതൃത്വനിര സംഗമത്തിന് തിളക്കമേറ്റി.റോബിന്‍ അബ്രഹാം ഏവര്‍ക്കും നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല