സ്ത്രീയുടെ രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരുഷന് എന്നും നിഗൂഢമായിരുന്നു. സ്ത്രീയ്ക്കാവട്ടെ അത് നിരാശയ്ക്കുള്ള കാരണവും. എന്നാല്‍ ഇപ്പോള്‍ ഇതിനുത്തരം കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ യാത്ര വിജയത്തോടടുക്കുകയാണ്. സ്ത്രീകളിലെ രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ തലച്ചോറില്‍ നടത്തിയ ചില പഠനങ്ങള്‍ക്ക് സാധിച്ചു. സ്ത്രീകള്‍ ഉത്തേജിക്കപ്പെടുമ്പോള്‍ തലച്ചോറിന്റെ ഏത് ഭാഗമാണ് സജീവമാകുന്നതെന്ന് സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ഈ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
തലച്ചോറിന്റെ രണ്ട് ഭാഗങ്ങളാണ് സ്ത്രീകള്‍ ലൈംഗിക സുഖം അനുഭവിക്കുമ്പോള്‍ ഉത്തേജിക്കപ്പെടുന്നത്. അതില്‍ ഒന്ന് സ്ത്രീ തനിച്ചിരിക്കുമ്പോള്‍ ഭാവനാശക്തി പ്രയോഗിക്കുന്നതുവഴി ഉത്തേജിക്കപ്പെടുന്ന ഭാഗമാണ്. രണ്ടാമത്തേത് കാമുകന്‍ ശാരീരികമായി ഉത്തേജിപ്പിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഭാഗമാണ്.
റട്ട്‌ഗേര്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ബാറി കോമിസാരുക്കിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്ത്രീ രതിമൂര്‍ച്ഛയിലെത്തുന്ന സമയത്ത് എം.ആര്‍.ഐ സ്‌കാനിങ് നടത്തി തലച്ചോറിലുണ്ടാകുന്ന പ്രഭാവങ്ങള്‍ മനസിലാക്കുകയായിരുന്നു.
തീരുമാനമെടുക്കല്‍, ഭാവനയെയും, ആഗ്രഹങ്ങളെയും നിയന്ത്രിക്കല്‍, തുടങ്ങിയ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ പ്രിഫോണ്ടല്‍ കോര്‍ടക്‌സ് ഉള്‍പ്പെടെ 30 ഭാഗങ്ങളില്‍ അതിശക്തമായ പ്രവര്‍ത്തനം നടക്കുന്നതായി സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്ത്രീകളില്‍ രതിമൂര്‍ച്ഛയുണ്ടാവുന്ന സമയത്ത് പ്രിഫോണ്ടല്‍ കോര്‍ടെക്‌സ് പ്രവര്‍ത്തനരഹിതമാകുമെന്ന ഹോളണ്ടിലെ ഗ്രോനിംങ്കന്‍ യൂണിവേഴ്‌സിറ്റിയിലെ ജന്നിക്കോ ജോര്‍ജിയാഡിസിന്റെയും സഹപ്രവര്‍ത്തകരുടേയും കണ്ടെത്തലിന് നേര്‍ വിപരീതമാണ് പുതിയ കണ്ടെത്തല്‍. സ്ത്രീകളില്‍ സുബോധം മാറിമറിഞ്ഞുവരുന്ന അവസ്ഥയില്‍ എത്തിച്ചേരുമ്പോഴാണ് രതിമൂര്‍ച്ഛയനുഭവപ്പെടുന്നതെന്നായിരുന്നു അവരുടെ വിശദീകരണം.
സ്ത്രീകള്‍ ഒറ്റയ്ക്കിരിക്കുമ്പോഴും, കാമുകനൊപ്പമുണ്ടാവുമ്പോഴും തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് ലൈംഗിക സന്തോഷത്തെ സ്വാധീനിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് ഏറെ സഹായകരമായിരിക്കുമെന്നാണ് ശാത്രജ്ഞരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല