സ്ത്രീകളുടെ രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. പരസ്പരമുള്ള ലൈംഗികബന്ധത്തിനൊടുവില്‍ പലപ്പോഴും സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നില്ലെന്നും പുരുഷനെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് അവള് സംതൃപ്തി ലഭിച്ചതായി അഭിനയിക്കുന്നതെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ബന്ധപ്പെടുന്നതിന് അവസാനം സ്ത്രീകള്‍ക്ക് ശരിക്കും സംതൃപ്തി അനുഭവപ്പെടാറില്ല. എന്നാല്‍ അവര്‍ അത് പുറമേ കാണിക്കില്ല. രതിമൂര്‍ച്ഛ ഉണ്ടായതായി അഭിനയിക്കുകയാണ് ചെയ്യാറുള്ളത്. സുരക്ഷിതത്വമില്ലായ്മയും ഇണയോടുള്ള അടുത്തബന്ധവും എല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഓറല്‍ സെക്സിന്റെ സമയത്ത് തങ്ങള്‍ക്ക് രതിമൂര്ച്ഛയുണ്ടാകാറില്ലെന്നും അഭിനയം നടത്തുകയാണ് ചെയ്യാറെന്നും 60 ശതമാനം സ്ത്രീകളും വെളിപ്പെടുത്തുന്നു. പലപ്പോഴും ഇണയുടെ താല്‍പ്പര്യമായിരിക്കും സ്ത്രീകളെ ഇതിനായി പ്രേരിപ്പിക്കുന്നത്. അതുമല്ലെങ്കില്‍ ലൈംഗികബന്ധം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള സ്ത്രീകളുടെ താല്‍പ്പര്യവും രതിമൂര്‍ച്ഛ അഭിനയിക്കാന്‍ കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശരിക്കും സാധാരണ ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകാറുള്ള അവസ്ഥയാണിതെന്ന് മുഖ്യ ഗവേഷകയായ എറിന് കോപ്പര്‍ പറയുന്നു.
എന്നാല്‍ ഇതിന് ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും നടന്നിട്ടില്ല. 18നും 32നും ഇടയ്ക്ക് പ്രാമയുള്ള 366 സ്ത്രീകളെയാണ് എറിന് പഠനത്തിന് വിധേയമാക്കിയത്. ഇവരെല്ലാം തന്നെ തങ്ങള്‍ കിടപ്പറയില്‍ രതിമൂര്‍ച്ഛ അഭിനയിക്കുകയാണെന്ന് സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല