ബങ്കുളുരു സിറ്റി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബിഎംടിസി ബസുകളിൽ സ്ത്രീ സുരക്ഷയെ മുൻനിർത്തി അലാം ഘടിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
അടിയന്തര സാഹചര്യങ്ങളിൽ ബസുകളിൽ പല ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള സ്വിച്ചികളിൽ ഏതിലെങ്കിലും അമർത്തുകയാണ് വേണ്ടത്. ഉടനെ 20 സെക്കൻഡ് അലാം മുഴങ്ങുകയും ബസിനകത്തും പുറത്തും നിരവധി ലൈറ്റുകൾ പ്രകാശിക്കുകയും ചെയ്യും.
അത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല