ഓവര്‍ സ്പീഡില്‍ വണ്ടിയോടിച്ചതിന് തനിക്കു ലഭിച്ച പോയിന്റ് ഭാര്യയുടെ പേരില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് എനര്‍ജി സെക്രട്ടറി ക്രിസ് ഹ്യൂനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഹ്യൂനിന്റെ മന്ത്രിഭാവിയെ വരെ അനിശ്ചിതത്വത്തിലാക്കുന്ന ഈ കേസ് അന്വേഷിക്കാന്‍ എസക്സ് പോലീസ് ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസ് തെളിയിക്കപ്പെടുകയാണെങ്കില്‍ ജയില്‍ശിക്ഷവരെ ലഭിക്കും.
ഡ്രൈവിംങ് നിരോധനം ഒഴിവാക്കാനായി തനിക്ക് പകരം സ്പീഡിംങ് പോയിന്റെ് എടുക്കാന്‍ ഭാര്യ വിക്കി പ്രൈസിനെ പറഞ്ഞയച്ചു എന്നതാണ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവായ ഹ്യൂനിന്റെ മേലുള്ള ആരോപണം.
ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഹ്യൂന് മന്ത്രിസഭയില്‍ നിന്നും പുറത്തുപോകണമെന്ന് കഴിഞ്ഞദിവസം ലേബര്‍ എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജിവയ്ക്കുകയാണെങ്കില്‍ അത് കൂട്ടുകക്ഷി സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. ട്രെഷറി സെക്രട്ടറി ഡേവിഡ് ലോസ് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഹ്യൂനിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നാണ് ഹ്യൂന് പറുന്നത്. ഹ്യൂന് ഭാര്യ പ്രൈസിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ചുവട് പിടിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. നീ പറയുന്ന വിടുവായത്തമല്ലാതെ മറ്റൊരു തെളിവും ഇതിനില്ലെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഹ്യൂന് ഭാര്യ പ്രൈസിയുമായി വേര്‍പിരിഞ്ഞിരുന്നു. കാരിന ട്രിമിംങ്ഹാമുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല