ലണ്ടന്‍: വേഗനിയന്ത്രണത്തിനും ട്രാഫിക് സുഗമമാക്കുന്നതിനുമായി സ്ഥാപിച്ച പല ക്യാമറകളും പ്രവര്‍ത്തന രഹിതമാണെന്ന് തെളിഞ്ഞു. വിവരസ്വാതന്ത്ര്യ നിയമമനുസരിച്ച് ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായത്.
എന്നാല്‍ പല സ്ഥലങ്ങളിലും എല്ലാ ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ മാത്രമാണ് ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതു മൂലം അപകടസാധ്യത വര്‍ധിക്കുന്നുണ്ടെന്നും െ്രെഡവര്‍മാര്‍ക്ക് പിഴയടക്കേണ്ടിവരുന്നുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ സെസക്‌സിലും ലണ്ടനിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ 44 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സസെക്‌സ്, കംബ്രിയ, വെസ്റ്റ് മേര്‍സ്യ എന്നിവിടങ്ങളില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.
ലങ്കാഷെയറിലെ 287 സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ വെറും 10 ശതമാനം മാത്രമേ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല