1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2011


റൈനു തോമസ്‌

സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14ാം തീയ്യതി സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ലോങ്‌സ്റ്റണ്‍ പാര്‍ക്കില്‍വച്ച് വിപുലമായി ആഘോഷിച്ചു. എസ്.എം.എ പ്രസിഡന്റ് ജോണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റോയി സ്വാഗതവും യുക്മയുടെ വൈസ് പ്രസിഡന്റ് വിജി കെ പി ദേശീയ പതാക ഉയര്‍ത്തുകയും വിന്‍സെന്റ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

അറുപത്തിയഞ്ചാം ജന്മദിനത്തിലേക്ക് പദമുത്തുന്ന ഭാരതത്തിന്റെ മുന്നേറ്റത്തിളക്കം നമ്മുടെ വിദ്യാഭ്യാസ രീതി ശരിയായ ദിശയിലാണ് എന്നുള്ളതാണ്. നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി അഴിമതിയും സ്വജനപക്ഷപാതവും ഭീകരതയുമാണ്. അതിനെതിരെ തിരുത്തല്‍ ശക്തിയായി പൊതുസമൂഹം ഉണര്‍ന്നു കഴിഞ്ഞു. ഇന്ന് നമ്മുടെ രാജ്യം ലോകത്തിലെ വന്‍ശക്തികളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ ആര്‍ഷ ഭാരത സംസ്‌കാരത്തെപ്പറ്റി ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മാതൃരാജ്യമാണ് നമുക്ക് എല്ലാമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ വിജി കെ പി പറഞ്ഞു. ദേശീയഗാനാലാപനവും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.