ലണ്ടന്‍: ഒരുവഷക്കാലം നീണ്ട ഇടവേളക്ക് ശേഷം ടെന്നീസ്‌കോര്‍ട്ടില്‍ തിരിച്ചെത്തി, കഴിഞ്ഞദിവസം സ്റ്റാന്‍ഫോര്‍ഡ് ക്ലാസിക് കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ലോകറാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ തിരിച്ചെത്തി. പുതിയ വനിതാ റാങ്കിംഗില്‍ സെറീന എഴുപത്തിയൊമ്പതാമതാണ്.
സ്റ്റാന്‍ഫോര്‍ഡിലെ കിരീടനേട്ടത്തോടെ ഒറ്റയടിക്ക് നൂറ്ററുപത്തിയൊമ്പതാമതില്‍ നിന്ന് 90 സ്ഥാനം മെച്ചപ്പെടുത്തിയാണ് സെറീന എഴുപത്തിയൊമ്പതാമതെത്തിയത്. 2010ലെ വിംബിള്‍ഡണ്‍ കിരീടം നേടിയ ശേഷം ഗുരുതര പരിക്കിനെതുടര്‍ന്ന ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്ന സെറീന ഈ വര്‍ഷത്തെ വിംബിള്‍ഡന് മുന്നോടിയായാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. വിംബിള്‍ഡണില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്ന സെറീന 14 വര്‍ഷതെത ടെന്നീസ് കരിയറിലെ ഏറ്റവും മോശം റാങ്കായ നൂറ്റിയെഴുപത്തിയഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍ തന്നെ തോല്‍പ്പിച്ച ഫ്രഞ്ച്താരം മരിബര്‍ത്തോളിയെ യാണ് സെറീന സ്റ്റാന്‍ഫോര്‍ഡില്‍ ഫൈനലില്‍ കീഴടക്കിയത്. ഫൈനലില്‍ ബര്‍ത്തോളിക്കെതിരേ 7-5, 6-1ന് നേരിട്ടസെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ശേഷം സെറീന നേടുന്ന ആദ്യ വിജയമാണിത്. 29കാരിയായ സെറീന യു.എസ് ഓപ്പണു മുന്നോടിയായി ടൊറോന്റോയില്‍ ആഗസ്റ്റ് 29 ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല