സ്റ്റീവനേജ്: നീണ്ടൂര്‍ സ്വദേശി ജോണി കല്ലടാന്തിയുടെയും ലൈസാ ജോണിയുടെയും ഏക മകനായ ജോസ് കല്ലടാന്തിക്ക് വീണ്ടും ഉജ്ജ്വല വിജയം. ജി.സി.എസ്.ഇ ല്‍ 2009ല്‍ ഒമ്പത് എ പ്ലസും 5 എയും ആയി വിജയം കൊയ്ത ജോസ് ഇത്തവണ എ ലവലില്‍ 1 എ പ്ലസ് 2എയും 1ബിയുമായാണ് വിജയം ആവര്‍ത്തിച്ചത്. സ്റ്റീവനേജ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ യശസ്സ് ജി.സി.എസ്.ഇയില്‍ ഉയര്‍ത്തിയ ജോസ് എ. ലെവര്‍ കേംബ്രിഡ്ജിലെ ഹില്‍റോഡ് സിക്‌സത്ത് ഫോം കോളേജില്‍ നിന്നാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
കേംബ്രിഡ്ജില്‍ എ. ലെവര്‍ പഠിക്കുവാന്‍ ആഗ്രഹിച്ച ജോസ്, ടെസ്റ്റ് പാസ്സായി അര്‍ഹത നേടിയെടുത്താണ് അവിടെ പഠിച്ചത്. യു.കെയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായ ഇംപീരിയലില്‍ പഠിക്കുവാന്‍ അര്‍ഹതക്കായി കഠിനാധ്വാനം ചെയ്ത ഈ മിടുക്കന് ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ കമ്പ്യൂട്ടര്‍ സയന്‍സിന് അഡ്മിഷന്‍ കിട്ടിക്കഴിഞ്ഞു.
മലയാളി അസ്സോയിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മീയ പരിപാടികള്‍ക്കും, കായിക രംഗത്തും, കലാരംഗത്തും മിടുക്കനായി ശോഭിക്കുന്ന ജോസിന്റെ സഹോദരിമാരില്‍ ജിന്റു എഞ്ചിനിയറിംഗില്‍ എം.ടെക് എടുത്ത് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി ലിന്റു എഞ്ചിനിയറിംങ്ങ് ബിരുദം നേടിയ ശേഷം 11 എംല്‍ നിന്ന് എം.ബി.എ കരസ്ഥമാക്കി. ബോംബെയില്‍ ജോലി നോക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല