ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാസ്റ്റര്‍ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭാര്യ പോലീസില്‍ പരാതിനല്‍കി. ചില കുട്ടികള്‍ ഗര്‍ഭിണികളായതിനെത്തുടര്‍ന്ന് അവരെ ഇയാള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കിയെന്നും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.
ജാലഹള്ളി സിദ്ധാര്‍ഥ നഗറിലെ ബെതല്‍ പള്ളിയിലെയും ബെതല്‍ സ്റ്റുഡന്റ് സെന്ററിലേയും പാസ്റ്ററായ ശാന്തരാജുവിനെതിരെയാണ് ഭാര്യ പ്രിയലത പരാതിനല്‍കിയിരിക്കുന്നത്. പള്ളിയുടെ ഫണ്ട് ഇയാള്‍ ദുര്‍വിനിയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
ഗംഗമന ഗുഡി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, പള്ളിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഭാര്യ ആരോപണം ഉന്നയിക്കുന്നതെന്നും സത്യവിരുദ്ധമായ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നതെന്നും ശാന്തരാജു പറയുന്നു.
15 വര്‍ഷം മുമ്പാണ് പ്രിയലത ശാന്തരാജുവിനെ വിവാഹം കഴിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളില്‍നിന്ന് കുട്ടികളെ കൂട്ടികൊണ്ടുവന്ന് സ്റ്റുഡന്റ് സെന്ററില്‍ പഠിപ്പിക്കുന്നതിന് മറവില്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെയും കുട്ടികളെയും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫോട്ടോകളും പരാതിയോടൊപ്പം പ്രിയലത പോലീസിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രിയലത ഫോട്ടോകളില്‍ കൃത്രിമം നടത്തി തെളിവുണ്ടാക്കുകയായിരുന്നുവെന്നും ഇക്കാര്യം തെളിവുകളോടെ പോലീസിന് നല്‍കുമെന്നും ശാന്തരാജു പറഞ്ഞു.
പ്രിയലതയുമായി 11 വര്‍ഷമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്നും വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല