ബെന്നി മേച്ചേരിമണ്ണില്‍: സ്റ്റെവനജിലെ ഈ കട്ടപ്പനക്കാരായ മിടുക്കി കുട്ടികള്‍ അനസൂയയും, സാരംഗിയും യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനവും കാന്‍സര്‍ രോഗികള്‍ക്ക് സാത്വനവും പകര്‍ന്ന് മാതൃകയായി. കാര്‍ഷിക കുടിയേറ്റ ജില്ലയായ ഇടുക്കി,ചേറ്റുകുഴിയില്‍ നിന്നും യുകെയുടെ മണ്ണില്‍ എത്തിയ സത്യന്‍ തമ്പിയുടെയും, സ്മിതാ സത്യന്റെയും കുട്ടികള്‍ അനസൂയയും, സാരംഗിയും ഇവര്‍ ദിവസവും കഴുകി തലോടി കാത്തു പരിപാലിച്ചു വന്ന ഇട തൂര്‍ന്നു നീണ്ടു വളര്‍ന്ന കറുത്ത തലമുടി മുറിച്ചു കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ നല്കി വലിയൊരു മാതൃക എല്ലാ മലയാളികള്‍ക്കും കാണിച്ചു തന്നിരിക്കുന്നു. ഇവര്‍ കാട്ടിയ സല്‍പ്രവര്‍ത്തിയെ സ്റ്റെവ നെജു പാര്‍ലിമെന്റ് അംഗം ശ്രീ സ്റ്റീഫെന്‍ മാറ്റ് പോര്‍ട്ട് , ഈ കുട്ടികള്‍ പഠിക്കുന്ന സെന്റ് നികോളാസ് ചര്‍ച് പ്രൈമറി സ്‌കൂള്‍ അദ്യാപകരും, കുട്ടികളും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും അങ്ങീകാരവും നല്കി.
കാന്‍സര്‍ രോഗികളായ കുട്ടികളും മുതിര്‍ന്നവരുമായ അനേകരുടെ സാന്തൊനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ്‌നു ഇവരുടെ മുടി മുറിച്ച് വിഗ് ഉണ്ടാക്കി കൊടുക്കുന്ന സല്‍പ്രവര്‍ത്തി വഴി നല്ലൊരു തുകയും ചാരിറ്റി അയി ഇവര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു . തങ്ങളുടെ സുന്ദരമായ മുടി മുറിച്ച് നല്കുക വഴി കാന്‍സര്‍ രോഗികളോടുള്ള അനുകബയും സ്‌നേഹവും ഇവര്‍ പരസ്യമായി എല്ലാവര്‍ക്കും മുന്‍പില്‍ കാണിച്ചു തന്നിരിക്കുന്നു . ഈ കുട്ടികള്‍ നടത്തിയ ഈ നല്ല മാതൃകയെ ,ത്യാഗത്തെ ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ അനുമോദനവും പ്രോത്സാഹനവും ആശംസയും നേരുന്നു.
ഇത്ര മാത്രം മാതൃകാ പരമായ പ്രവര്‍ത്തി വഴി കാന്‍സര്‍ രോഗികളോടുള്ള സ്‌നേഹവും പരിചരണവും മറ്റുള്ളവര്‍ക്കും കാണിച്ചു തന്ന അനസൂയയും ,സാരംഗിയും ഇടുക്കിജില്ല കാര്‍ക്ക് വലിയ അഭിമാനമാണ് . ഇത്തരുണത്തില്‍ ജന സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികളേയും സമൂഹത്തെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അഗീകരിക്കുകയും ചെയ്യുകയും അതുവഴി ഇടുക്കി ജില്ലക്കാരായ വ്യക്തികള്‍ തമ്മില്‍ നല്ല ബന്ധവും സഹകരണവുമാണ് ഇടുക്കിജില്ലാ സംഗമം എന്ന നല്ല കൂട്ടായ്മ വഴി ലഷ്യം വയ്ക്കുന്നത്. അടുത്ത ഇടുക്കിജില്ലാ സംഗമം ഈ രണ്ടു മിടുക്കി കുട്ടികളെയും പ്രത്യേകമായി ആദരിക്കുന്നതും പ്രോല്‌സാഹിപ്പിക്കുന്നതുമാണ്. ഈ രണ്ടു കുട്ടികള്‍ക്കും ഇവരുടെ മാതപിതാക്കള്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ എല്ലാവിധ ആശംസകളും നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല