1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ബോളിവുഡ് താരങ്ങളുടെ സ്റ്റേജ് ഷോയിലെ അശ്ലീല പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എഐബി നോക്കൗട്ട് എന്ന ഷോയിലാണ് വിവാദമായ അശ്ലീല പരാമർശങ്ങൾ ഉള്ളത്.

ബ്രാഹ്മിൻ ഏക്താ സേവാ സൻസ്താ എന്ന സംഘടനയുടെ പരാതിയിൽ സംവിധായകനായ കരൺ ജോഹർ, നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ബോളിവുഡിലെ പ്രമുഖർ അണിനിരന്ന ഷോ കഴിഞ്ഞ മാസം വർളിയിലെ സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. താരങ്ങൾ ഷോയിൽ നടത്തിയ അശ്ലീല പരാമർശങ്ങൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പിന്നീട് വൈറൽ ആകുകയായിരുന്നു.

നാലു ദിവസം കൊണ്ട് നാല്പതു ലക്ഷം പേരാണ് വീഡിയോ കണ്ടത്. സാംസ്കാരിക പാരമ്പര്യത്തെ തകർക്കുന്നതും യുവാക്കളെ വഴി തെറ്റിക്കുന്നതുമാണ് ഷോയിലെ സംഭാഷണങ്ങൾ എന്നാരോപിച്ചാണ് സംഘടന പരാതി സമർപ്പിച്ചിട്ടുള്ളത്.

അതേസമയം കരൺജോഹറും അർജുൻ കപൂറും രൺവീർ സിങും പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ അവരുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് രാജ് താക്കറെയുടെ എംഎൻഎസ് ഭീഷണി മുഴക്കി.

നടിമാരായ ദീപിക പദുക്കോൺ, സോനാക്ഷി സിൻഹ, ആലിയ ഭട്ട് എന്നിവരും പങ്കെടുത്ത ഷോ കാണാൻ 4000 പേരാണ് എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.