രാജീവ് വാവ: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികുടുംബങ്ങളുടെ സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി കെ.സി.എ സംഘടിപ്പിച്ച മലയാളി കുടുംബങ്ങളുടെ സംഗമം പ്രൗഡഗംഭീരമായി. സല്ലാപവും കളികളും കലാപരിപാടികളുമൊക്കെയായി ഒക്‌ടോബര്‍ 17 ശനിയാഴ്ച മലയാളികള്‍ ഒത്തുചേര്‍ന്ന് ആഘോഷിച്ചു. വൈകീട്ട് 6 മണിക്ക് ആരംഭിച്ച ഫാമിലി ഗെറ്റ് ടുഗദറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കെ.സി.എ. വൈസ് പ്രസിഡന്റ് അനില്‍ പുതുശ്ശേരിയാണ്. പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോസ് വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് പ്രോഗ്രാം കണ്‍വീനര്‍ റിന്റോ റോക്കിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി രസകരമായ വിവിധയിനം മത്‌സരങ്ങള്‍ സംഘടിപ്പിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് പുതുതായി വന്നുചേര്‍ന്ന മലയാളികുടുംബങ്ങളെ സ്വഗതം ചെയ്യുകയും അവരെ സദസിന് മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്‌സരങ്ങളില്‍ വിജയിച്ചവര്‍ക്കും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുമുള്ള സമ്മാന വിതരണവും ഇതോടൊപ്പം നടന്നു. കൂടാതെ കെ.സി.എ. അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സിക്കല്‍ ഡാന്‍സ് ക്ലാസ്സിന്റെ പ്രധാന അദ്ധ്യാപികയായ കലാ മനോജിന് പുരസ്‌കാരം നല്‍കി ആദരിച്ചു.
പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും കെ.സി.എ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല