1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2016

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 16 ന്
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്ററിന്റെയും വിഷുവിന്റെയും സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു.2016 ഏപ്രില്‍ 16ന് (ശനിയാഴ്ച) വൈകീട്ട് 5.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കെ.സി.എപ്രസിഡന്റ് സോബിച്ചന്‍ കോശിയും സെക്രട്ടറി ജോസ് വര്‍ഗ്ഗീസും ആണ്.കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുക്കുന്ന മനം കുളിര്‍പ്പിക്കുന്ന മനോഹരമായ വിവിധ കലാപരിപാടികളും, ക്ലാസ്സിക് ,സെമിക്ലാസ്സിക്, സിനിമാറ്റിക് ഡാന്‍സുകളും ,സംഗീത വിരുന്നും ഒപ്പം ഈസ്റ്റര്‍ വിഷു വിരുന്നും ഒരുക്കിയിരിക്കുന്നു

Date 2016 April 16

Time 5.30 Pm

Venue – Jubilee Working Men’s Club

175 Newcastle Road

Trentvale

Stoke On Trent

ST4 6PZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.