സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ നിര്‍മ്മിച്ച ആശുപത്രികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കുറയ്ക്കുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാറിന്റെ സഹായധനത്തില്‍ വന്‍വെട്ടിക്കുറയ്ക്കല്‍ നടത്തിയതാണ് പല ആശുപത്രികള്‍ക്കും ഇരുട്ടടിയായിരിക്കുന്നത്. പല ആശുപത്രികളും അവയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും എന്‍.എച്ച്.എസ് തന്നെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് എമര്‍ജന്‍സി പറയുന്നു. നഴ്‌സിംഗ് അടക്കമുള്ള ജോലികളിലാണ് ആദ്യഘട്ടമായി വെട്ടിക്കുറയ്ക്കല്‍ നടത്തിയിരിക്കുന്നത്.
പോര്‍ട്ട്‌സ്മൗത്തിലെ ക്വീന്‍സ് അലക്‌സാണ്ട്രിയ ആശുപത്രി ഇതിനകം തന്നെ ജോലികളിലും സേവനങ്ങളിലും വന്‍വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖ ആശുപത്രികളും ഇതേ ദുരിതം നേരിടുന്നുണ്ടെന്നും താമസിയാതെ തന്നെ ഇവയെല്ലാം വിറ്റഴിക്കപ്പെടാനാണ് സാധ്യതയെന്നും ഹെല്‍ത്ത് എമര്‍ജന്‍സി പറയുന്നു. എന്‍.എച്ച്.എസില്‍ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന പുതിയ ബില്ലില്‍പോലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ രക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളില്ലെന്ന് ഹെല്‍ത്ത് എമര്‍ജന്‍സി ഡയറക്ടര്‍ ഡോ.ജോണ്‍ ലിസ്റ്റര്‍ പറയുന്നു.
എന്‍.എച്ച്.എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് സേവനങ്ങളില്‍ െ്രെപവറ്റ് കമ്പനികളുടെ ഇടപെടലിനെ അധികം ആളുകളും അനുകൂലിക്കുന്നില്ലെന്ന് യൂനിസണ്‍ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് സേവനത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ രക്തം വെറുതേ നല്‍കുന്നുണ്ട്. എന്നാല്‍ സ്വകാര്യകമ്പനികളുടെ ഇടപെടല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് യൂനിസാന്റെ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല