ലണ്ടന്‍: കൂടുതല്‍ സ്‌കൂളുകളും ഹോസ്പിറ്റലുകളും ലോക്കല്‍ കൗണ്‍സില്‍ സേവനങ്ങളും നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന തീരുമാനങ്ങള്‍ ഈയാഴ്ച പ്രഖ്യാപിക്കുന്ന ബജറ്റിലുണ്ടെന്ന് ചോര്‍ന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ പൊതുസേവനങ്ങള്‍ ഏത് തരത്തില്‍ നടത്തണമെന്ന കാര്യത്തില്‍ വന്‍മാറ്റങ്ങള്‍ ജോര്‍ജ് ഓസ്‌ബോണിന്റെ ബജറ്റിലുണ്ടാവുമെന്നത് ഈ രേഖകള്‍ പറയുന്നു.
കൂടുതല്‍ സ്‌കൂളുകളും എന്‍.എച്ച്.എസ് ഡിപ്പാര്‍ട്ട്‌മെന്റുകളും തുടങ്ങുന്നതിന് സ്വകാര്യകമ്പനികളെ ഈ തീരുമാനം സഹായിക്കും. കൂടാതെ റോഡ് നന്നാക്കല്‍, പാര്‍ക്കുകള്‍ മോടികൂട്ടല്‍ തുടങ്ങിയ സേവനങ്ങള്‍ കൗണ്‍സിലുകളില്‍ നടപ്പാക്കാനുള്ള അധികാരവും ഇവര്‍ക്ക് ലഭിക്കും. ജുഡീഷ്യറിയും ദേശീയ സുരക്ഷാ വിഭാഗവും ഒഴിച്ച് ബാക്കിയുള്ളതെല്ലാം െ്രെപവറ്റ് കമ്പനികളുടെ നിയന്ത്രണത്തിലായിത്തീരാന്‍ ഇത് വഴിവെക്കും.
വളര്‍ച്ചയിലേക്കുള്ള ബജറ്റ് എന്നാണ് ഓസ്‌ബോണ്‍ തന്റെ ബജറ്റിനെ വിശേഷിപ്പിച്ചത്. പരിശ്രമങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുകയും ചുവപ്പുനാടകള്‍ തകര്‍ക്കുകയും വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ബജറ്റാവും ഇതെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം മുതല്‍ ഇന്ധന നികുതി 1പെന്‍സ് വര്‍ധിപ്പിക്കുന്നതുവഴി ഖജനാവിന് 500മില്യണ്‍ പൗണ്ട് ലാഭമുണ്ടാക്കാനുള്ള നീക്കം ചാന്‍സലര്‍ ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്.
എണ്ണ വിലകൂടുമ്പോള്‍ നികുതി വെട്ടിക്കുറക്കുന്നതിന്റെ നിരക്ക് കാണിക്കുന്ന സ്റ്റബിലൈസര്‍ സംവിധാനം കൊണ്ടുവരണമുന്ന് ടോറി എം.പിമാര്‍ക്ക് പ്രതീക്ഷയുണ്ട്. ഇത് കുറച്ചുകാലത്തേക്ക് വാഹനഉപഭോക്താക്കള്‍ക്ക് സാഹയകരമാകും. എന്നാല്‍ ഒരു സാമ്പത്തിക കാലഘട്ടം പൂര്‍ത്തിയാവുന്നതോടെ പണ്ടത്തെപ്പോലെ നികുതിയടക്കേണ്ടിയും വരികയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല