പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബം നടത്തിയ ക്രൂരമായ കൊലപാതക ശ്രമത്തിന്റെ കഥകള്‍ പുറത്തുവരുന്നു. ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്റര്‍ എന്ന ചെറുഗ്രാമത്തില്‍നിന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നാല്‍പത്തിയൊന്‍പതുകാരിയായ അമ്മയും പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും പതിനെട്ട് വയസ്സുള്ള ഒരു ആണ്‍മകനും പതിനാറ് വയസ്സുള്ള പെണ്‍കൂട്ടുകാരിയുമൊക്കെ ചേര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന കൃത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എണ്‍പത്തിയൊന്‍പത് വയസ്സുള്ള മുത്തച്ഛനെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്നുള്ള അന്വേഷണം നടത്താന്‍ ഇന്റര്‍നെറ്റില്‍ തപ്പിയത് അമ്മയും രണ്ട് പെണ്‍മക്കളും ചേര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പൂര്‍വ്വിക സ്വത്തുകള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് എല്ലാവരും ചേര്‍ന്ന് മുത്തച്ഛനെ നീക്കം നടത്തിയത്. മുത്തച്ഛനെ കൊല്ലാന്‍ അമ്മയോടൊപ്പം മക്കളും ചേര്‍ന്നെന്ന വാര്‍ത്ത അല്പം ഞെട്ടലോടെയാണ് നാട്ടുകാരും പോലീസുമെല്ലാം കേട്ടത്. നെറ്റിലെല്ലാം തപ്പിയെങ്കിലും അവസാനം പ്ലാസ്റ്റിക് ബാഗില്‍ ഇഷ്ടിക പൊതിഞ്ഞ് വൃദ്ധനെ ആക്രമിക്കുകയായിരുന്നു. മകളുടെയും പേരക്കുട്ടികളുടെയും ക്രൂരമായ ആക്രമണത്തിന് വിധേയനായ വൃദ്ധന്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ഇഷ്ടികൊണ്ട് അടിച്ചുകൊല്ലാന്‍ നോക്കിയ ഇവര്‍ മുത്തച്ഛന്റെ കാറിന്റെ പെട്രോള്‍ കുഴലും മറ്റും അഴിച്ച് മാറ്റിയിരുന്നു. കാര്‍ പൊട്ടിത്തെറിപ്പിച്ച് കൊല്ലാനം പദ്ധതി ഇട്ടിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
എണ്‍പത്തിയേഴുകാരിയ ഭാര്യയുമൊത്ത് കഴിയുന്ന വൃദ്ധന് പതിനൊന്ന് സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരുടെ ദത്തെടുത്ത മകളുടെ നേതൃത്വത്തിലാണ് ഈ ക്രൂരത അരങ്ങേറിയതെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്. വളരെക്കാലം ആലോചിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. നാടിനെ നടുക്കിയ കൊലപാതക ശ്രമത്തിലെ ഇരകളുടെ കൃത്യം ചെയ്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വളര്‍ത്തുമകള്‍ക്ക് വൃദ്ധന്‍ വളരെ പിടിപിടിച്ച സമ്മാനങ്ങളും മറ്റും നല്‍കിയിരുന്നു. കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും മറ്റും ലഭിച്ചിരുന്നുവെങ്കിലും പൂര്‍വ്വികസ്വത്ത് പെട്ടെന്ന് ലഭിക്കാന്‍ വേണ്ടിയാണ് ആര്‍ത്തിമൂത്ത മകളും കൊച്ചുമക്കളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗൂഗിളിലില്‍ ഇവര്‍ കൊലപാതകം നടത്താനുള്ള ആയിരം വഴികള്‍ എന്നിങ്ങനെയുള്ള അന്വേഷണങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ കൊലപാതകം ചെയ്യാമെന്ന കാര്യത്തില്‍തന്നെ പലതരത്തിലുള്ള അന്വേഷണങ്ങള്‍ ഇവര്‍ ഗൂഗിളില്‍ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
വൃദ്ധനെ ആക്രമിച്ചതറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പെട്രോളിന്റെ മണം മനസിലാക്കിയിരുന്നു. എന്നാല്‍ അത് എവിടെനിന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ കാറില്‍നിന്നാണെന്ന് മനസിലാക്കുകയായിരുന്നു. ഇതില്‍നിന്നാണ് കാറിന് തീപിടുത്തമുണ്ടാക്കി വൃദ്ധനെ കൊല്ലാനുള്ള ശ്രമവും നടത്തിയിരുന്നുവെന്ന് മനസിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല