ഷാരുഖ് ഖാനും ഐശ്വര്യ റായിയും സിനിമയില്‍ വീണ്ടും ഒന്നിക്കുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ജോഡിയാകുന്നത് ‘സ്വദേശ്’ എന്ന പഴയ ഹിറ്റിന്റെ രണ്ടാം ഭാഗത്തിലാണ്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ‘സ്വദേശ് 2′ സംവിധാനം ചെയ്യുന്നത്.
അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വദേശ്. ഗായത്രി ജോഷിയായിരുന്നു ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായെത്തിയത്. നാസയില്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന്റെ സംഘര്‍ഷങ്ങളുടെ കഥയാണ് സ്വദേശ് പറഞ്ഞത്.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ചല്‍തേ ചല്‍തേ’ എന്ന സിനിമയിലാണ് കിംഗ് ഖാനും ആഷും അവസാനം ഒന്നിച്ചത്. അന്ന് ആഷിന്റെ കൂട്ടുകാരനായിരുന്ന സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗ് സെറ്റിലെത്തി ബഹളം വച്ചതോടെ ഷാരുഖ് തന്റെ സിനിമകളില്‍ നിന്നും ആഷിനെ ഒഴിവാക്കുകയായിരുന്നു.
അടുത്തകാലത്ത് ഷാരുഖ് ഖാനും ബച്ചന്‍ കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറച്ചതോടെ ആഷിനെ തന്റെ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ ഷാരുഖ് തയ്യാറാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും ‘ദേവദാസ്’ ജോഡി വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് മറ്റെല്ലാം മറന്ന് ആഹ്ലാദിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല