മുന്‍ എന്‍.എച്ച്.എസ് മേധാവി ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം ആശുപത്രിയില്‍ ചികിത്സകിട്ടാതെ മരിച്ചു. ആമാശയത്തിനുള്ള ശസ്ത്രക്രിയ ലഭിക്കാതെയാണ് 72 കാരിയായ മാര്‍ഗരറ്റ് ഹച്ച്‌സണ്‍ മരിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു ഇവര്‍ക്ക് ആദ്യ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ശസ്ത്രക്രിയ അടിയന്തരമായി നല്‍കേണ്ടിയിരുന്നെങ്കിലും അത് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച മിഡ് എസെക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികില്‍സ വൈകുകയും ഇവര്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അതിനിടെ ഭാര്യയുടെ മരണത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിശദീകരിക്കണമെന്ന് മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് ജിം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആശുപത്രിയിലെ ഡയറക്ടര്‍ ബോര്‍ഡിലെ നോണ്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു മാര്‍ഗരറ്റ്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് തന്റെ ഭാര്യയുടെ മരണകാരണമെന്നാണ് ജിം ആരോപിക്കുന്നത്.
തന്റെ ഭാര്യക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ പലതവണ ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു. വേറെ അടിയന്തര ശസ്ത്രക്രിയ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് മാര്‍ഗരറ്റിന്റെ ചികില്‍സ മാറ്റിവെച്ചതെന്നും ജിം ആരോപിക്കുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല