സക്കറിയാ പുത്തന്‍കളം ജോസ്: ‘ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥന്‍ ഈ മണ്ണില്‍ പിറന്നൊരു മംഗള സുദിനം’ ഈ കഴിഞ്ഞ 24ന് രാത്രിയില മാഞ്ചസ്റ്ററിലെ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ ഒരു മംഗള സുദിനം സുദിനം പിറന്ന സന്തോഷം ആയിരുന്നു അക്ഷരാര്‍ഥത്തില്‍. കൃത്യം 8 മണിക്ക് തന്നെ ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ആരംഭിക്കുവാനുള്ള മണി മുഴങ്ങുകയും സെന്റ് മേരീസ് ക്‌നാനായ ചാപ്ലന്‍സിയുടെ ചാപ്ലിന്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഭക്തിസാന്ദ്രമായി തിരുപ്പിറവി കര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
അന്നേ ദിവസം ഈ ചാപ്ലന്‍സിയുടെ ഔദ്യോഗി അനൗന്‍സ്‌മെന്റിന്റെ ആദ്യത്തെ വാര്‍ഷികം ആയിരുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ വേണം ഈ ക്രിസ്തുമസ് കുര്‍ബാനയില്‍ ഏവരും പങ്കെടുക്കാനെന്നും സജി അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഉണ്ണിയെ തീ കായാന്‍ കൊണ്ട് പോവുകയും കുര്‍ബാന മധ്യേ അച്ചന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നാട്ടിന്‍ പുറത്തെ ക്രിസ്തുമസ് ആഘോഷത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശം നല്‍കുകയും ചെയ്തപ്പോള്‍ അവിടെ കൂടിയിരുന്ന ഓരോ മാതാപിതാക്കളും തങ്ങളുടെ ബാല്യകാലത്തെ ക്രിസ്തുമസ് നാളുകളെ അയവിറക്കുകയായിരുന്നു.
കൊച്ചുകുട്ടികളും യൂത്ത് അംഗങ്ങളും കൊയര്‍ മെംബേഴ്‌സും ഒരുമ്മിച്ചു കരോള്‍ ഗാനം പാടുകയും അതോടൊപ്പം സാന്താക്ലോസ് ചുവട് വയ്ക്കുകയും ചെയ്തപ്പോള്‍ ഏവരുടെയും മുഖത്ത് ക്രിസ്തുമസിന്റെ സന്തോഷം പ്രകടമായിരുന്നു. അതിനു ശേഷം ‘ക്രിസ്തുമസ് കാര്‍ഡ് ഹണ്ട്’ എന്ന ഗെയിമിന്റെ വിജയികള്ക്ക് ക്രിസ്തുമസ് ട്രീയില്‍ നിന്നും സമ്മാനങ്ങള്‍ ലഭിച്ചു. അതോടൊപ്പം തന്നെ പുല്‍ക്കൂട് മത്സരത്തിലെ വിജയികളായ സിറിയക് ജോസഫിനും മാര്‍ട്ടിന്‍ മലയിലിനും ക്‌നാനായ ചാപ്ലിയന്‍സി ഗ്രൂപ്പില്‍ നടത്തിയ ക്‌നാനായ ക്വിസ് മത്സരത്തിന്റെ വിജയികളായ സ്റ്റീഫന്‍ ടോമിനും ജിജോ എബ്രഹാമിനും സാന്താക്ലോസ് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. ഇടവക ജനങ്ങള്‍ എല്ലാവരും ഒരുമിച്ചു ക്രിസ്തുമസ് കേക്കും വൈനും നുകര്‍ന്നു കൊണ്ട് 2015 ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു.
ഒരു ആഘോഷത്തിന് ഉപരിയായി ദൈവം തങ്ങള്‍ക്കു സ്വന്തമായി നല്‍കിയ ചാപ്ലിയന്‍സിയെ ഓര്‍ത്തു നന്ദി നിറഞ്ഞ മനസോടെയാണ് ഓരോ ക്‌നാനായ മക്കളും ഈ വര്‍ഷത്തെ ക്രിസ്മസ് കുര്‍ബ്ബാനയില്‍ പങ്കെടുത്തത്.വീണ്ടും ഡിസംബര്‍ 31ാം തീയതി വൈകീട്ട് 11 മണിക്ക് ന്യൂഇയറിന്റെ ദിവ്യബലിയില്‍ പങ്കെടുക്കാമെന്നു പരസ്പരം ഓര്‍മ്മിപ്പിച്ചുകൊണ്ടു ഏവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല