1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2011


ന്യൂഡല്‍ഹി: സ്വന്തം മുഖചിത്രം പോസ്റ്റല്‍ സ്റ്റാംപില്‍ കാണണമെന്നുണ്ടോ? ഇന്ത്യാ പോസ്റ്റ് അതിന് അവസരമൊരുക്കുന്നു. ‘മൈ സ്റ്റംപ്’ എന്ന പേരിലുള്ള ഈ പദ്ധതി ഫിബ്രവരി 12ന് ആരംഭിക്കും.

പോസ്റ്റല്‍ സേവനത്തെ കൂടുതല്‍ ജനപ്രിയമാക്കി കൊണ്ട് നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മൈ സ്റ്റാംപിലൂടെ കൂടുതല്‍ വ്യക്തിഗത സേവനം ലഭ്യമാക്കാന്‍ ഇന്ത്യാ പോസ്റ്റിനാകും. സ്വന്തം ചിത്രത്തോടെയുള്ള സ്റ്റാംപുകള്‍ കത്തുകളില്‍ ഒട്ടിക്കാന്‍ അവസരം വരുന്നതോടെ, സ്വകാര്യ കൊറിയര്‍ കമ്പനികളുടെ സേവനം വിട്ട്, ഒട്ടേറെ പേര്‍ പോസ്റ്റല്‍ സേവനം പ്രയോജനപ്പെടുത്താനെത്തുമെന്നാണ് പോസ്റ്റല്‍ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇന്ത്യാ പോസ്റ്റിന്റെ വരുമാനം കുത്തനെ ഇടിയുകയാണ്. പോസ്റ്റല്‍ സേവനം ഉപയോഗിക്കുന്ന വ്യക്തികളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയും ചെയ്യുന്നു. ഇപ്പോഴത്തെ കുട്ടികള്‍ പലരും സ്റ്റാംപ് ഉപയോഗിച്ചിട്ടുപോലുമില്ലെന്ന് പോസ്റ്റല്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥ പറയുന്നു.

കുട്ടികളെ ആകര്‍ഷിക്കാനായുള്ള സ്റ്റാംപുകളും ഇന്ത്യാപോസ്റ്റ് പുറത്തിറക്കും. മൃഗങ്ങളുടേയും മറ്റും ചിത്രങ്ങളോടുകൂടിയ വര്‍ണാഭമായ സ്റ്റാംപുകളായിരിക്കും ഇവ.

വ്യക്തിഗത സ്റ്റംപുകള്‍ വിജയിച്ചാല്‍ കമ്പനികള്‍ക്ക് അവരുടെ ലോഗോ സ്റ്റാംപില്‍ ഉള്‍പ്പെടുത്താനുള്ള അവസരവുമൊരുക്കും. അതോടെ, റിലയന്‍സിന്റെയും ടാറ്റയുടെയും വിപ്രോയുടെയുമൊപ്പം ലോഗോയോടു കൂടിയ സ്റ്റാംപുകള്‍ വ്യാപകമാകും.

വ്യക്തിഗത സ്റ്റംപുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലണ്ടും അമേരിക്കയുമൊക്കെ നടപ്പാക്കിയിട്ടുള്ളതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.