1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

സ്വരക്ഷയ്ക്കായി കുട്ടികള്‍ കത്തിയുമായി നടക്കുന്നുവെന്ന ഞെട്ടിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. തങ്ങള്‍ക്കുതന്നെ ഇത് വിനയാകുമെന്നറിഞ്ഞിട്ടും അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കത്തി കൂടെക്കൊണ്ടുനടക്കുന്നതെന്ന് കുട്ടികള്‍ വ്യക്തമാക്കി.

13നും 15നും ഇടയില്‍ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളുമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രിട്ടിഷ് ക്രൈം സര്‍വ്വേയാണ് ഞെട്ടിക്കുന്ന ഇത്തരം വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്വരക്ഷയെക്കുറിച്ചും കുട്ടികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ഏറെ ആശങ്കയുളവാക്കുന്ന റിപ്പോര്‍ട്ടുകളാണ് സര്‍വ്വേയില്‍ വ്യ്ക്തമായത്. സ്വരക്ഷയ്ക്കായി കത്തികൊണ്ടുനടക്കാറുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത നൂറില്‍ ഒരുകുട്ടി വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തില്‍ കത്തി കൊണ്ടുനടക്കുന്ന ആളുകളെ അടുത്തറിയാമെന്ന് എട്ടില്‍ ഒരു കുട്ടിയും പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ മൂര്‍ച്ചയുള്ള കത്തി സൂക്ഷിക്കുന്നത് തങ്ങള്‍ക്കുതന്നെ ആപത്തുണ്ടാക്കുമെന്ന കാര്യം സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം കുട്ടികളും സമ്മതിക്കുന്നു.

അതിനിടെ ആരെങ്കിലും ബ്ലെഡോ കത്തിയോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടാല്‍ ഉടനേ ജയിലില്‍ അടയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞു. പല ഹെഡ്ടീച്ചര്‍മാരും കുട്ടികളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുന്നില്ലെന്നും തെരേസ ആരോപിച്ചു. സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമോ എന്ന ആശങ്കയാണ് പലരെയും ഇതില്‍ നിന്നും തടയുന്നതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.