കേരളം ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ ഏഴ് ബാങ്കുകള്‍ക്ക് കൂടി വിദേശത്ത് നിന്ന് സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയപൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയാണ് മറ്റു ബാങ്കുകള്‍. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ നിലവില്‍ ഫെഡറല്‍ ബാങ്കിന് മാത്രമാണ് സ്വര്‍ണ ഇറക്കുമതിക്ക് അനുമതിയുണ്ടായിരുന്നത്.
ഇതോടെ ഈ ബാങ്കുകള്‍ക്ക് തങ്ങളുടെ ശാഖകളിലൂടെ സ്വര്‍ണനാണയങ്ങളുടെയും തങ്കക്കട്ടികളുടെയും വില്‍പന നിര്‍വഹിക്കാനാവും. നേരത്തെ 23 ബാങ്കുകള്‍ക്കായിരുന്നു സ്വര്‍ണഇറക്കുമതിക്കുള്ള അംഗീകാരം. ഏഴ് ബാങ്കുകള്‍ക്ക് കൂടി അനുമതി കിട്ടിയതോടെ, രാജ്യത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ എണ്ണം 30 ആകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല