കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സ്വവര്‍ഗാനുരാഗിയായ ബംഗ്ലാദേശി യുവതി എട്ടു വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തി. ബ്രിട്ടനിലെ എസ്സെക്‌സിലുള്ള ഇന്‍ഫോര്‍ഡില്‍ താമസിക്കുന്ന പോളി ചൗധരി എന്ന മുപ്പത്തഞ്ചുകാരിയാണ് സ്വന്തം ക്രൂരത കൊണ്ട് രാജ്യത്തെയാകെ ഞെട്ടിച്ചത്.
2013 മാര്‍ച്ചിലാണ് പോളി കൊല നടത്തിയത്. അയല്‍വാസിയും കാമുകിയുമായ കിക്കി മദറിന്റെ നിര്‍ദ്ദേശപ്രകാരം ക്രൂരമായി പീഡിപ്പിചാണ് പോളി മകളെ വധിച്ചത്.
ഭര്‍ത്താവ് അഫ്‌സര്‍ അലി എന്ന ബംഗ്ലാദേശി യുവാവ് ജയിലിലായതിനെ തുടര്‍ന്നാണ് പോളി കിക്കിയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ഫേസ്ബുക്കിലും എസ്എംഎസ് വഴിയും സന്ദേശങ്ങള്‍ കൈമാറുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഭര്‍ത്താവ് ജയിലില്‍ നിന്ന് മടങ്ങി വന്ന ശേഷവും കിക്കിയുമായുള്ള ബന്ധം പോളി തുടര്‍ന്നു. കിക്കിക്ക് മാരകമായ ക്യാന്‍സര്‍ ആണെന്നാണ് കാരണം ബോധിപ്പിച്ചത്. എന്നാല്‍ വാസ്തവം മനസിലായ ഭര്‍ത്താവ് പോളിയേയും മകളേയും കൊണ്ട് താമസം മാറി. എന്നാല്‍ കിക്കി അവിടേയും പോളീയേയും കുടുംബത്തേയും പിന്തുടരുകയായിരുന്നു.
അതോടെ ഭര്‍ത്താവ് പിണങ്ങിപ്പോകുകയും ചെയ്തു. കിക്കി തുടര്‍ന്ന് തങ്ങളുടെ സ്വൈര്യ വിഹാരത്തിന് ഏക തടസമായ പോളിയുടെ മകള്‍ ആയിഷയെ കൊലപ്പെടുത്താന്‍ പോളിയെ പ്രേരിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചും ശരീരമാസാകലും മുറിവേല്‍പ്പിച്ചും പീഡിപ്പിച്ചു. തലക്കേറ്റ ആഴമുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിന്റെ വാദം ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ നടന്നു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജൂറി വിധി പ്രസ്താവിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല