സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ചാരിറ്റി രംഗത്തെത്തി. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് കാത്തലിക് കെയര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിട്ടുണ്ട്.
ലീഡ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സ്ഥാപനമാണ് കാത്തലിക് കെയര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി സംഘടന ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദം കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് വിഷയം ചാരിറ്റി കമ്മീഷന് നല്‍കുകയും കത്തോലിക് കെയറിനെതിരായ നടപടിയെടുക്കുകയുമായിരുന്നു.
തുടര്‍ന്നാണ് സംഘടന ട്രിബ്യൂണലിനെ സമീപീച്ചത്. എന്നാല്‍ ട്രിബ്യൂണലും ചാരിറ്റി കമ്മീഷന്റെ വിധിയെ പിന്തുണക്കുകയായിരുന്നു. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് വിവേചനമായിട്ട് അനുഭവപ്പെടുമെന്ന് നേരത്തേ വാദമുയര്‍ന്നിരുന്നു. എന്നാല്‍ പല പ്രമുഖ മതനേതാക്കളും കത്തോലിക് കെയറിന്റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയിരുന്നു.
ലീഡ്സിലെ ബിഷപ്പ് ആര്‍തര്‍ റോച്ച് ആയിരുന്നു ഇതില്‍ പ്രധാനി. കത്തോലിക് കെയറിന്റെ അവകാശവാദങ്ങളെ അംഗീകരിക്കണമെന്ന് ട്രിബ്യൂണലിനോട് അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദത്തെടുക്കല്‍ ഒരു പൊതുസേവനമാണെന്നും വിവിധ ലോക്കല്‍ അതോറിറ്റികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കുകയായിരുന്നു. കൂടാതെ ദത്തെടുക്കല്‍ നിര്‍ത്തലാക്കിയാല്‍ കുട്ടികളെ ആരും സംരക്ഷിക്കാനില്ലാതെ ആകുന്ന അവസ്ഥ സംജാതമാകുമെന്നും വിധി പ്രസ്താവനയില്‍ ട്രിബ്യൂണല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല