സ്വാന്‍സി മലയാളി അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കാഡന്‍ ബങ്ക് ഹൗസില്‍ നടന്നു.പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ബിജു.പി. മാത്യു പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ തങ്കച്ചന് ജേക്കബ് കണക്കും അവതരിപ്പിച്ചു.പുതിയ പ്രസിഡന്റായി ടോമി ജോസഫിനെ തെരഞ്ഞെടുത്തു. ബൈജു ജേക്കബ്-വൈസ് പ്രസിഡന്റ്, ബിജു വിതയത്തില്‍- സെക്രട്ടറി, റെജി ജോസ്-ജോയിന്റ് സെക്രട്ടറി, ജേക്കബ് ജോണ്‍-ട്രഷറര്‍, ബിജു പി മാത്യു, ജോജി ജോസ്,തങ്കച്ചന് ജേക്കബ്, ബിന്‍സു വി. ജോണ്‍, ടോമി ജോര്‍ജ്, ആന്‍ഡ്രൂസ് മാവുങ്കല്‍, സാജു ശിവാജി, സിബി ജോണ്‍, ഷാജി ജോസഫ്-കമ്മിറ്റി അംഗങ്ങള്‍.
കുട്ടികളുടെ വിവിധ കലാപരിപാടികളും യോഗത്തോടനുബന്ധിച്ച് നടന്നു.പുതിയ പ്രസിഡന്റ് ടോമി ജോസഫ് പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല