എ. പി. രാധാകൃഷ്ണന്‍: ആയിരക്കണക്കിന് ഹൈന്ദവ ജനത കാത്തിരുന്ന മുഹൂര്‍ത്തത്തിനു ഇനി കേവല നാഴികകള്‍ മാത്രം. ഇന്ന് രാവിലെ 10 മണിക്ക്‌ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെ രണ്ടാമത് ഹിന്ദുമത പരിഷതിന്നു കൊടിയേറ്റം. അതിരാവിലെ വേദിയില്‍ നിര്‍മിക്കുന്ന താല്കാലിക ക്ഷേത്രത്തില്‍ ഉഷപൂജയും കൊടിപൂജയും നടത്തി, ശില്പി രാജന്‍ പന്തല്ലൂര്‍ നിര്‍മിച്ച കൊടിമരത്തില്‍ ഈവര്‍ഷത്തെ ഹിന്ദുമത പരിഷത്തിനു കൊടികയറും. ഇടതടവില്ലാത്ത കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും, പരിഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗജന്യമായി വിപുലമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പരിഷത്തിലെ പ്രധാന പ്രഭാഷണം നടത്തുന്ന സ്വാമി ചിദാനന്ദപുരി ഇന്ന് ലണ്ടനില്‍ എത്തും. സ്വാമിജിക്ക് ഉജ്വലമായ വരവേല്പ്പ് നല്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ഭക്തരും ചേര്‍ന്ന് സ്വാമിജിയെ എയര്‍പോര്‍ട്ടില്‍ സ്വികരിക്കും. ഹിന്ദുമത പരിഷത്തിലെ എല്ലാ പരിപാടികളും സംഘാടകര്‍ പ്രഖ്യാപിച്ചു. കഥകളി, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആണ് രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ നടക്കുന്നത്.
പരിഷത്ത് നടക്കുന്ന വേദിയുടെ വിലാസം; Arch Bishop Lanfranc Academy, Mitcham Road, CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല