എ. പി.രാധാകൃഷ്ണന്‍: ലോകാരാധ്യനായ സന്യാസി, അദ്വൈത വേദാന്തത്തിന്റെ പ്രചുര പ്രചാരകന്‍, പണ്ഡിത ശ്രേഷ്ട്ടന്‍ തുടങ്ങി നിരവധി മേഖലകളില്‍ സൗമ്യ സാന്നിധ്യമായ കോഴിക്കോട് അദ്വൈത ആശ്രമത്തിന്റെ അധിപന്‍ സ്വാമി ചിദാനന്ദപുരി ലണ്ടനിലേക്ക്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ച് യു കെ യില്‍ എത്തുന്ന സ്വാമിജി രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മെയ് ഒന്നിന്നു ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ രാത്രി 10 മണി വരെ നീളുന്ന ഹിന്ദുമത പരിഷത്ത് യു കെ യിലെ മലയാളികള്‍ ഒത്തുകൂടുന്ന ഏറ്റവും വലിയ ഹൈന്ദവ പരിപാടിയാണ്. ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ ആണ് ഹിന്ദുമത പരിഷത്ത് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ പി ശശികല ടീച്ചറുടെ സാന്നിധ്യം കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഹിന്ദുമത പരിഷത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.
ഹൈന്ദവ സമൂഹത്തിന്റെ കേരളത്തിലെ ഉറച്ച ശബ്ദമാണ് സ്വാമി ചിദാനന്ദപുരി. ഹിന്ദു സമൂഹത്തിലെ നന്മകളെ പ്രച്ചരിപ്പിക്കുന്നതിനോപ്പം തിന്മകളെ തുറന്ന് എതിര്‍ക്കാനും മടിയില്ലാത്ത സ്വാമിജി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ സമ്മതനായ വ്യക്തിത്വം ആണ്. അനര്‍ഗനിര്‍ഗളമായ സ്വാമിജിയുടെ അമരവാണികള്‍ ശ്രവിക്കാന്‍ യു കെ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്ന അപ്പൂര്‍വ അവസരമാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമത പരിഷത്ത്. സ്വാമി ചിദാനന്ദപുരിയെ കൂടാതെ നിരവധി ഹൈന്ദവ ആചാര്യന്മാരുടെ സംഗമം തന്നെയായിരിക്കും ഇത്തവണത്തെ ഹിന്ദുമത പരിഷത്ത്. പരിഷത്ത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ പ്രസിധികരിക്കും.
പരിഷത്ത് നടക്കുന്ന വേദിയുടെ വിലാസം;
Arch Bishop Lanfranc Academy, Mitcham Road, CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല