ലോകത്തെ നിരവധി പ്രമുഖരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യവിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മുന്‍ ബാങ്കര്‍ റുഡോള്‍ഫ് എല്‍മര്‍ വിക്കിലീക്‌സിന് കൈമാറി. രണ്ടു സി.ഡി.കളിലായി 2,000ത്തോളം പേരുടെ രഹസ്യ ബാങ്കിടപാടിനെക്കുറിച്ചുള്ള വിവരങ്ങളണ് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വിക്കിലീക്‌സിനു കൈമാറിയത്.
വിവരങ്ങള്‍ ഇതുവരെ വിക്കിലീക്‌സ് വെബ്ബ്‌സൈറ്റ് പുറത്തു വിട്ടിട്ടില്ല. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വിവരങ്ങള്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കുമെന്ന്, വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറിയിച്ചു. 40 തോളം രാഷ്ട്രീയപ്രവര്‍ത്തകരുടെയും നിരവധി കലാകാരന്മാരുടെയും ബിസിനസ്സുകാരുടെയും രഹസ്യ നിക്ഷേപവിവരങ്ങള്‍, കൈമാറിയ സിഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബാങ്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുധനാഴ്ച വിചാരണ നേരിടാനൊരുങ്ങുന്നതിനിടെയാണ് റുഡോള്‍ഫ് പുതിയ വിവരങ്ങള്‍ വിക്കിലീക്‌സിന് കൈമാറിയിരിക്കുന്നത്.
സ്വിസ്സ് പത്രമായ ‘ഡെര്‍ സൊന്റാഗ്’ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും സമ്പന്നന്മാരുടെയും രഹസ്യനിക്ഷേപ വിവരങ്ങള്‍ വിക്കിലീക്‌സിന് കൈമാറിയതില്‍ പെടുന്നു. 1990-2009 കാലത്തെ രഹസ്യ ഇടപാടുകളാണ് അതിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
സിഡിലെ വിവരങ്ങള്‍ ഓടിച്ചു നോക്കാനേ കഴിഞ്ഞുള്ളു,….അതു മുഴുവന്‍ പൂര്‍ണമായ വെളിപ്പെടുത്തലുകളാണ്-ലണ്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്ജ് വാര്‍ത്താലേഖകരെ അറിയിച്ചു. രഹസ്യവിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്താന്‍ എത്ര സമയമെടുക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അസാഞ്ജ് അറിയിച്ചു. ചിലപ്പോള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ടാക്‌സ് ജസ്റ്റിസ് നെറ്റ്‌വര്‍ക്കോ’, അല്ലെങ്കില്‍ ഏതെങ്കിലും ധനകാര്യ മാധ്യമസ്ഥാപനങ്ങളോ ആകും സ്വിസ്സ് ബാങ്ക് രഹസ്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുക. ചില വിവരങ്ങള്‍ യു.കെ.യിലെ ‘സീരിയസ് ഫ്രാഡ് ഓഫീസ്’ പോലുള്ള ഔദ്യോഗിക ഏജന്‍സിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല